കെ​ആ​ർ​എ​ൽ​സി​സി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
കെ​ആ​ർ​എ​ൽ​സി​സി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Sunday, November 17, 2019 12:24 AM IST
കൊ​​​ച്ചി: സ​​​മൂ​​​ഹ​​​ത്തി​​​ലെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്രാ​​​ഗ​​​ത്ഭ്യ​​​വും പ്ര​​​തി​​​ഭ​​​യും തെ​​​ളി​​​യി​​​ച്ച വ്യ​​​ക്തി​​​ക​​​ൾ​​​ക്ക് കേ​​​ര​​​ള റീ​​​ജ​​​ൺ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ൽ (കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി) ന​​​ല്കു​​​ന്ന പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം പ്ര​​​ഖ്യാ​​​പി​​​ച്ചു. ക​​​വി​​​യും മ​​​ണി​​​മ​​​ല​​​ക്കു​​​ന്ന് ഗ​​​വ. കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലു​​​മാ​​​യി​​​രു​​​ന്ന പ്ര​​​ഫ. കെ.​​​എ​​​സ്.​ റെ​​​ക്സി​​​ന് ഗു​​​രു​​​ശ്രേ​​​ഷ്ഠ അ​​​വാ​​​ർ​​​ഡും പ്ര​​​മു​​​ഖ​​​പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​യ ജെ​​​ക്കോ​​​ബി​​​ക്ക് മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡും ന​​​ല്കും. നാ​​​ട​​​ക​​​ര​​​ച​​​യി​​​താ​​​വ് ഫ്രാ​​​ൻ​​​സി​​​സ് ടി. ​​​മാ​​​വേ​​​ലി​​​ക്ക​​​ര​​​യ്ക്കാ​​​ണ് സാ​​​ഹി​​​ത്യ​​​പു​​​ര​​​സ്കാ​​​രം.

ഹോ​​​ളി​​​വു​​​ഡി​​​ലും ഇ​​​ന്ത്യ​​​ൻ സി​​​നി​​​മ​​​യി​​​ലും ക​​​ലാ​​​സം​​​വി​​​ധാ​​​നം ന​​​ട​​​ത്തു​​​ന്ന ജോ​​​സ​​​ഫ് നെ​​​ല്ലി​​​ക്ക​​​ലി​​​നു ക​​​ലാ​​​പ്ര​​​തി​​​ഭ അ​​​വാ​​​ർ​​​ഡും നാ​​​ഷ​​​ണ​​​ൽ ഫി​​​ഷ​​​ർ​​​മെ​​​ന്‍റ് ഫോ​​​റ​​​ത്തി​​​ന്‍റെ ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ടി. ​​​പീ​​​റ്റ​​​റി​​​നു സ​​​മൂ​​​ഹ​​​നി​​​ർ​​​മി​​​തി അ​​​വാ​​​ർ​​​ഡും എ​​​ഴു​​​പ​​​തി​​​ലേ​​​റെ ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ കെ.​​​എ​​​ക്സ്.​ ബെ​​​ന​​​ഡി​​​ക്ടി​​​നു വി​​​ദ്യാ​​​ഭ്യാ​​​സ-​​​ശാ​​​സ്ത്ര പു​​​ര​​​സ്കാ​​​ര​​വും ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ പ്ര​​​മു​​​ഖ ക​​​യ​​​ർ​​​വ്യ​​​വ​​​സാ​​​യി വി.​​​എ. ജോ​​​സ​​​ഫി​​​നു സം​​​രം​​​ഭ​​​ക അ​​​വാ​​​ർ​​​ഡും നാ​​​ട​​​ക​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യും അ​​​ധ്യാ​​​പി​​​ക​​​യു​​​മാ​​​യ ഡോ. ​​​ബി​​​യാ​​​ട്രി​​​ക്സ് അ​​​ല​​​ക്സി​​​ന് വൈ​​​ജ്ഞാ​​​നി​​​ക​​​സാ​​​ഹി​​​ത്യ അ​​​വാ​​​ർ​​​ഡും സ​​​മ്മാ​​​നി​​​ക്കും.


കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ ഫു​​​ട്ബോ​​​ൾ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യ ഗ​​​ബ്രി​​​യേ​​​ൽ ഇ. ​​​ജോ​​​സ​​​ഫി​​​നാ​​​ണ് കാ​​​യി​​​ക അ​​​വാ​​​ർ​​​ഡ്. അ​​​ധ്യാ​​​പ​​​ക​​​നും പ​​​രി​​​ശീ​​​ല​​​ക​​​നും ച​​​വി​​​ട്ടു​​​നാ​​​ട​​​ക​​​ക​​​ലാ​​​കാ​​​ര​​​നു​​​മാ​​​യ ആ​​​ൻ​​​സ​​​ൻ കു​​​റു​​​ന്പ​​​ത്തു​​​രു​​​ത്തി​​​നു യു​​​വ​​​ത അ​​​വാ​​​ർ​​​ഡ്. കാ​​​ഷ് അ​​​വാ​​​ർ​​​ഡും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന അ​​​വാ​​​ർ​​​ഡ് ഡി​​​സം​​​ബ​​​ർ എ​​​ട്ടി​​​നു കൊ​​​ല്ല​​​ത്ത് ന​​​ട​​​ക്കു​​​ന്ന സ​​​മു​​​ദാ​​​യ​​​ദി​​​ന​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​മ്മാ​​​നി​​​ക്കും.

സാ​​​ഹി​​​ത്യ​​​വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യ പ്ര​​​ഫ. എം. ​​​തോ​​​മ​​​സ് മാ​​​ത്യു, എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഷെ​​​വ. പ്ര​​​ഫ. ഏ​​​ബ്ര​​​ഹാം അ​​​റ​​യ്ക്ക​​​ൽ, മ​​​ല​​​യാ​​​ളം വാ​​​രി​​​ക​​​യു​​​ടെ പ​​​ത്രാ​​​ധി​​​പ​​​ർ സ​​​ജി ജെ​​​യിം​​​സ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ജൂ​​​റി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ നി​​​ർ​​​ണ​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.