ഓര്‍ത്തഡോക്സ് സഭാ പ്രതിഷേധസംഗമം നാളെ
Saturday, November 16, 2019 12:58 AM IST
കോലഞ്ചേരി: ഓര്‍ത്തഡോക്സ് സഭയുടെ ആരാധനാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരേയുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ച് നാളെ മൂന്നിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് പോള്‍സ് പള്ളി അങ്കണത്തില്‍ യോഗവും റാലിയും നടത്തുമെന്ന് മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പളളി സംരക്ഷിക്കാന്‍ എന്ന പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ യാക്കോബായ വിഭാഗം ശ്രമിക്കുകയാണെന്നു കുറ്റപ്പെടുത്തിയ അവർ, അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ സർക്കാർ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു .
മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പിഎസ്സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും