ഡി​സം​ബ​ർ 12ന് ​യു​ഡി​എ​ഫ് സെ​ക്ര​ട്ടേറിയറ്റ് മാർച്ച്
ഡി​സം​ബ​ർ 12ന് ​യു​ഡി​എ​ഫ്  സെ​ക്ര​ട്ടേറിയറ്റ് മാർച്ച്
Saturday, November 16, 2019 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ പ്ര​​​ക്ഷോ​​​ഭം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​ൻ യു​​ഡി​​എ​​ഫ് തീ​​രു​​മാ​​നം. ഇ​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഡി​​​സം​​​ബ​​​ർ 12ന് ​​​സെ​​​ക്ര​​​ട്ടേ​​​റിയറ്റി​​​ലേ​​​ക്കും ക​​​ള​​​ക്ട​​റേ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും ബ​​​ഹു​​​ജ​​​ന​​​മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​മെ​​ന്നു ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.

ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ തി​​​രി​​​ച്ച​​​ടി വി​​​ല​​​യി​​​രു​​​ത്തി​​​യ യു​​​ഡി​​​എ​​​ഫ് യോ​​​ഗ​​​ത്തി​​നുശേ​​​ഷം സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​എ​​​മ്മി​​​ലെ ര​​​ണ്ടു​ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ യോ​​​ജി​​​പ്പി​​​ക്കാ​​​നാ​​​ണ് ഇ​​​പ്പോ​​​ൾ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. പ്ര​​​ച​​​ാര​​​ണ​​​പ​​​ര​​​വും സം​​​ഘ​​​ട​​​നാ​​​പ​​​ര​​​വു​​​മാ​​​യ വീ​​​ഴ്ച​​​യാ​​​ണു മൂ​​​ന്നു സി​​​റ്റിം​​​ഗ് സീ​​​റ്റു​​​ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


പ്ര​​​വ​​​ർ​​​ത്ത​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തിന്‍റെ ഭാ​​​ഗ​​​മാ​​​യി യു​​​ഡി​​​എ​​​ഫി​​​ന്‍റെ ജി​​​ല്ല, നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം, മ​​​ണ്ഡ​​​ലം​​​ത​​​ല പു​​​നഃ​​​സം​​​ഘ​​​ട​​​ന ഈ ​​​മാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കും. ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് എം.​​​എം. ഹ​​​സ​​​ൻ ക​​​ണ്‍​വീ​​​ന​​​റാ​​​യി 12 അം​​​ഗ ഉ​​​പ​​​സ​​​മി​​​തി​​​ക്കു രൂ​​​പം​​​ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.