ഇടുക്കി രൂപത: വൈ​ദി​ക-​സ​ന്യ​സ്ത-​അ​ല്​മാ​യ മ​ഹാ​സം​ഗ​മം നാ​ളെ
ഇടുക്കി രൂപത: വൈ​ദി​ക-​സ​ന്യ​സ്ത-​അ​ല്​മാ​യ മ​ഹാ​സം​ഗ​മം നാ​ളെ
Saturday, November 16, 2019 12:40 AM IST
ക​​ട്ട​​പ്പ​​ന: ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ പ്ര​​ഖ്യാ​​പി​​ച്ച അ​​സാ​​ധാ​​ര​​ണ പ്രേ​​ഷി​​ത​​മാ​​സ​​ത്തി​​ന്‍റെ ഇ​​ടു​​ക്കി രൂ​​പ​​ത​​യി​​ലെ സ​​മാ​​പ​​ന​​വും വൈ​​ദി​​ക-​​സ​​ന്യ​​സ്ത-​​അ​​ല്മാ​​യ മ​​ഹാ​​സം​​ഗ​​മ​​വും നാ​​ളെ വെ​​ള്ള​​യാം​​കു​​ടി​​യി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ 7.30-ന് ​​ഷം​​ഷാ​​ബാ​​ദ് രൂ​​പ​​ത മെ​​ത്രാ​​ൻ മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ലി​​ന്‍റെ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന കൃ​​ത​​ജ്ഞ​​താ ബ​​ലി​​യോ​​ടു​​കൂ​​ടി പ​​രി​​പാ​​ടി​​ക​​ൾ തു​​ട​​ങ്ങും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് സ​​മാ​​പ​​ന​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഇ​​ടു​​ക്കി രൂ​​പ​​ത മെ​​ത്രാ​​ൻ മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ, മാ​​ർ മാ​​ത്യു ആ​​നി​​ക്കു​​ഴി​​ക്കാ​​ട്ടി​​ൽ, മാ​​ർ ജോ​​സ​​ഫ് അ​​രു​​മ​​ച്ചാ​​ട​​ത്ത്, ഫാ. ​​റോ​​യി ക​​ണ്ണ​​ഞ്ചി​​റ സി​​എം​​ഐ, വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​രാ​​യ മോ​​ണ്‍. ജോ​​സ് പ്ലാ​​ച്ചി​​ക്ക​​ൽ, മോ​​ണ്‍. ഏ​​ബ്ര​​ഹാം പു​​റ​​യാ​​റ്റ്, പ്രൊ​​വി​​ൻ​​ഷ്യ​​ൽ സി​​സ്റ്റ​​ർ ആ​​നി പോ​​ൾ സി​​എം​​സി, പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഡോ. ​​സി​​സ്റ്റ​​ർ സു​​ഗു​​ണ എ​​ഫ്സി​​സി, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി വി.​​വി. ലൂ​​ക്ക തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.

രൂ​​പ​​ത​​യി​​ലെ ഇ​​രു​​ന്നൂ​​റോ​​ളം വൈ​​ദി​​ക​​രും ആ​​യി​​ര​​ത്തോ​​ളം സ​​മ​​ർ​​പ്പി​​ത​​രും കൈ​​ക്കാ​​ര​ന്മാ​​ർ, പ്ര​​തി​​നി​​ധി യോ​​ഗാം​​ഗ​​ങ്ങ​​ൾ, കു​​ടും​​ബ​​കൂ​​ട്ടാ​​യ്മാ ലീ​​ഡേ​​ഴ്സ്, വി​​ശ്വാ​​സ​​പ​​രി​​ശീ​​ല​​ക​​ർ, ഭ​​ക്ത​​സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ൾ, ദേ​​വാ​​ല​​യ ശു​​ശ്രൂ​​ഷി​​ക​​ൾ തു​​ട​​ങ്ങി​​യ അ​​ല്മാ​​യ പ്ര​​തി​​നി​​ധി​​ക​​ളും മ​​ഹാ​​സം​ഗ​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​കും. വി​​വി​​ധ സ​​ന്യാ​​സ​​സ​​മൂ​​ഹ​​ത്തി​​ന്‍റെ സു​​പ്പീ​​രി​​യ​​ർ​​മാ​​രും ഭ​​ക്ത​​സം​​ഘ​​ട​​ന​​ക​​ളു​​ടെ രൂ​​പ​​ത ഭാ​​ര​​വാ​​ഹി​​ക​​ളും പ​​ങ്കെ​​ടു​​ക്കും.


ജീ​​സ​​സ് യൂ​​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​​ഷ​​ൻ എ​​ക്സി​​ബി​​ഷ​​ൻ വെ​​ള്ള​​യാം​​കു​​ടി സെ​​ന്‍റ് ജോ​​ർ​​ജ് പാ​​രീ​​ഷ് ഹാ​​ളി​​ലെ മി​​നി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ആ​​രം​​ഭി​​ച്ചു.

മോ​​ണ്‍. ജോ​​സ് പ്ലാ​​ച്ചി​​ക്ക​​ൽ ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​റാ​​യും മോ​​ണ്‍. ഏ​​ബ്ര​​ഹാം പു​​റ​​യാ​​റ്റ്, ഫാ. ​​ജ​​യിം​​സ് മാ​​ക്കി​​യി​​ൽ, ഫാ. ​​ജോ​​ർ​​ജ് പാ​​ട്ട​​ത്തേ​​ക്കു​​ഴി, ഫാ. ​​ജ​​യിം​​സ് മം​​ഗ​​ല​​ശേ​​രി, ഫാ. ​​മാ​​ത്യു ഞ​​വ​​ര​​യ്ക്കാ​​ട്ട്, ഫാ. ​​മാ​​ത്യു ഇ​​രു​​ന്പു​​കു​​ത്തി​​യി​​ൽ, ഫാ. ​​ജി​​ൻ​​സ് കാ​​ര​​യ്ക്കാ​​ട്ട്, ഫാ. ​​തോ​​മ​​സ് ശൗ​​ര്യാം​​കു​​ഴി, മി​​ഥു​​ൻ സ​​ണ്ണി. ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ അ​​ന്പാ​​ട്ടു​​കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ ക​​ണ്‍​വീ​​ന​​ർ​​മാ​​രാ​​യു​​മു​​ള്ള വി​​വി​​ധ ക​​മ്മി​​റ്റി​​ക​ൾ നേ​​തൃ​​ത്വം ന​ൽ​കും. സ​​ഭ​​യു​​ടെ പ്രേ​​ഷി​​ത​​സ്വ​​ഭാ​​വം വ​ര​ച്ചു​കാ​ണി​ക്കു​വാ​നും ​രൂ​​പ​​ത പ്രേ​​ഷി​​ത​​രം​​ഗ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ ​സ​​ജ്ജ​​മാ​​കു​​വാ​​നും സം​​ഗ​​മം കാ​​ര​​ണ​​മാ​​കു​​മെ​​ന്ന് മോ​​ണ്‍. ജോ​​സ് പ്ലാ​​ച്ചി​​ക്ക​​ൽ, വെ​​ള്ള​​യാം​​കു​​ടി സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ജ​​യിം​​സ് മം​​ഗ​​ല​​ശേ​​രി​​ൽ, ഫാ. ​​ജി​​ൻ​​സ് കാ​​ര​​ക്കാ​​ട്ട്, ബേ​​ബി​​ച്ച​​ൻ ശൗ​​ര്യാം​​കു​​ഴി​​യി​​ൽ, ടോ​​മി വേ​​ലി​​ക്ക​​ക​​ത്ത് എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.