വാ​ള​യാ​ര്‍ കേ​സ്: നാ​ലു പ്ര​തി​ക​ള്‍​ക്കു കൂ​ടി നോട്ടീസ്
വാ​ള​യാ​ര്‍ കേ​സ്: നാ​ലു  പ്ര​തി​ക​ള്‍​ക്കു കൂ​ടി നോട്ടീസ്
Friday, November 15, 2019 11:52 PM IST
കൊ​​​ച്ചി: വാ​​​ള​​​യാ​​​ര്‍ കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി വെ​​​റു​​​തേ വി​​​ട്ട​​​തി​​​നെ​​​തി​​​രേ കൊ​​​ല്ല​​​പ്പെ​​​ട്ട പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ലി​​​ല്‍ വ​​​ലി​​​യ മ​​​ധു, കു​​​ട്ടി മ​​​ധു, ഷി​​​ബു, പ്ര​​​ദീ​​​പ് കു​​​മാ​​​ര്‍ എ​​​ന്നീ പ്ര​​​തി​​​ക​​​ള്‍​ക്കു കൂ​​​ടി നോ​​​ട്ടീ​​​സ് ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. പ്ര​​​തി​​​ക​​​ളു​​​ടെ പീ​​​ഡ​​​നം സ​​​ഹി​​​ക്കാ​​​നാ​​​വാ​​​തെ ഒ​​​മ്പ​​​തും 13ഉം ​​​വ​​​യ​​​സു​​​ള്ള സ​​​ഹോ​​​ദ​​​രി​​​ക​​ൾ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്‌​​​തെ​​​ന്ന കേ​​​സി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

ഇ​​​ന്ന​​​ലെ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ അ​​​പ്പീ​​​ലു​​​ക​​​ള്‍ വേ​​​ഗം വാ​​​ദം കേ​​​ട്ട് വി​​​ധി പ​​​റ​​​യ​​​ണ​​​മെ​​​ന്ന് ഹ​​​ര്‍​ജി​​​ക്കാ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഹ​​​ര്‍​ജി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി വേ​​​ഗം കേ​​​സ് കേ​​​ള്‍​ക്കാ​​​നാ​​​വു​​​മെ​​​ന്ന് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചും വ്യ​​​ക്ത​​​മാ​​​ക്കി. തു​​​ട​​​ര്‍​ന്നാ​​​ണ് പ്ര​​​തി​​​ക​​​ള്‍​ക്ക് നോ​​​ട്ടീ​​​സ് ന​​​ല്‍​കാ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. 13കാ​​​രി​​​യെ 2017 ജ​​​നു​​​വ​​​രി 13നും ​​​ഒ​​​മ്പ​​​തു വ​​​യ​​​സു​​​കാ​​​രി​​​യെ 2017 മാ​​​ര്‍​ച്ച് നാ​​​ലി​​​നു​​​മാ​​​ണ് വീ​​​ടി​​​നു​​​ള്ളി​​​ല്‍ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.