ദേവസ്വം ബോർഡിൽ എ​ൻ. വാ​സു​വും കെ.​എ​സ്. ര​വി​യും ചു​മ​ത​ല​യേ​റ്റു
ദേവസ്വം ബോർഡിൽ  എ​ൻ. വാ​സു​വും കെ.​എ​സ്. ര​വി​യും ചു​മ​ത​ല​യേ​റ്റു
Friday, November 15, 2019 11:52 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡി​ന്‍റെ പു​​തി​​യ പ്ര​​സി​​ഡ​​ന്‍റാ​​യി എ​​ൻ. വാ​​സു​​വും അം​​ഗ​​മാ​​യി കെ.​​എ​​സ്. ര​​വി​​യും സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്തു ചു​​മ​​ത​​ല​​യേ​​റ്റു. ദേ​​വ​​സ്വം- ​സ​​ഹ​​ക​​ര​​ണ മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​ന്ദ്ര​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ദേ​​വ​​സ്വം ബോ​​ർ​​ഡ് സെ​​ക്ര​​ട്ട​​റി എ​​സ്. ജ​​യ​​ശ്രീ സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു.

ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ൻ​​റാ​​യി​​രു​​ന്ന എ. ​​പ​​ത്മ​​കു​​മാ​​റി​​ന്‍റെ​​യും അം​​ഗം കെ.​​പി. ശ​​ങ്ക​​ര​​ദാ​​സിെ​​ൻ​​റ​​യും ഭ​​ര​​ണ​​സ​​മി​​തി​​യി​​ലെ കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ​ ദി​​വ​​സം അ​​വ​​സാ​​നി​​ച്ച ഒ​​ഴി​​വി​​ലാ​ണു പു​​തി​​യ പ്ര​​സി​​ഡ​​ന്‍റും അം​​ഗ​​വും ചു​​മ​​ത​​ല​​യേ​​റ്റ​​ത്. ദേ​​വ​​സ്വം​​മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ ച​​ട​​ങ്ങ് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. ദേ​​വ​​സ്വം ബോ​​ർ​​ഡ് അം​​ഗം എ​​ൻ. വി​​ജ​​യ​​കു​​മാ​​ർ, ദേ​​വ​​സ്വം ക​​മ്മീ​​ഷ​​ണ​​ർ എം. ​​ഹ​​ർ​​ഷ​​ൻ, ഗു​​രു​​വാ​​യൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ അ​​ഡ്വ.​കെ.​​ബി. മോ​​ഹ​​ൻ​​ദാ​​സ്, ദേ​​വ​​സ്വം റി​​ക്രൂ​​ട്ട്മെ​​ന്‍റ് ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ അ​​ഡ്വ.​എം. രാ​​ജ​​ഗോ​​പാ​​ല​​ൻ നാ​​യ​​ർ, സ്ഥാ​​ന​​മൊ​​ഴി​​യു​​ന്ന ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് എ. ​​പ​​ത്മ​​കു​​മാ​​ർ, സ്ഥാ​​ന​​മൊ​​ഴി​​യു​​ന്ന അം​​ഗം കെ.​​പി. ശ​​ങ്ക​​ര​​ദാ​​സ്, ദേ​​വ​​സ്വം പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ശ്വ​​നാ​​ഥ് സി​​ൻ​​ഹ, മു​​ൻ ദേ​​വ​​സ്വം അം​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.