അ​ഡ്വ. സി.​എ​സ്. ഡ​യ​സ് കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി
അ​ഡ്വ.  സി.​എ​സ്. ഡ​യ​സ്  കേ​ര​ള ഹൈ​ക്കോ​ട​തി  ജ​ഡ്ജി
Thursday, November 14, 2019 12:29 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി അ​​​ഡ്വ. സി.​​​എ​​​സ്. ഡ​​​യ​​​സി​​​നെ നി​​​യ​​​മി​​​ച്ചു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് കേ​​​ന്ദ്ര നി​​​യ​​​മ​​മ​​​ന്ത്രാ​​​ല​​​യം ഇ​​​ന്ന​​​ലെ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​യും ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യ സി.​​​എ​​​സ്. ഡ​​​യ​​​സ് പ​​​രേ​​​ത​​​നാ​​​യ അ​​​ഡ്വ. ആ​​​ർ.​​​ജി. ഡ​​​യ​​​സി​​​ന്‍റെ മ​​​ക​​​നാ​​​ണ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​ൺ​​മെ​​ന്‍റ് ലോ ​​​കോ​​​ള​​​ജി​​​ൽ​​​നി​​​ന്ന് 1992ൽ ​​​നി​​​യ​​​മ ബി​​​രു​​​ദ​​​മെ​​​ടു​​​ത്തു. കേ​​​ന്ദ്ര വ​​​നി​​​താ ശി​​​ശു വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ദേ​​​ശീ​​​യ ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി​​​യം​​​ഗ​​​മാ​​​ണ്. റെ​​​യി​​​ൽ​​​വേ, ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​റേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി​​​രു​​​ന്നു. 2012 മു​​​ത​​​ൽ മൂ​​​ന്നു വ​​​ർ​​​ഷം കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്റ്റാ​​​ൻ​​​ഡിം​​​ഗ് കോണ്‍​സ​​​ലാ​​​യി​​​രു​​​ന്നു. സി​​​വി​​​ൽ, ആ​​​ർ​​​ബി​​​ട്രേ​​​ഷ​​​ൻ, ഫാ​​​മി​​​ലി നി​​​യ​​​മ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്നു. പു​​​റ്റി​​​ങ്ങ​​​ൽ വെ​​​ടി​​​ക്കെ​​​ട്ട​​​പ​​​ക​​​ട​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ൽ അ​​​മി​​​ക്ക​​​സ് ക്യൂ​​​റി ആ​​​യി​​​രു​​​ന്നു.


അ​​​ഡ്വ. മി​​​നി ഡ​​​യ​​​സാ​​​ണ് ഭാ​​​ര്യ. മ​​​ക്ക​​​ൾ: അ​​​ഡ്വ. റെ​​​യ്മ​​​ണ്ട് ഡ​​​യ​​​സ്, റി​​​നേ​​​റ്റ ഡ​​​യ​​​സ് (അ​​​വ​​​സാ​​​ന വ​​​ർ​​​ഷ എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി, തൃ​​​ശൂ​​​ർ അ​​​മ​​​ല മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.