സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന് ഇന്നു വാഴ​ക്കു​ള​ത്തു തു​ട​ക്കം
സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന്  ഇന്നു വാഴ​ക്കു​ള​ത്തു തു​ട​ക്കം
Wednesday, November 13, 2019 11:43 PM IST
മൂ​​വാ​​റ്റു​​പു​​ഴ: സി​​ബി​​എ​​സ്ഇ സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വം ഇ​​ന്നു മു​​ത​​ൽ 17 വ​​രെ വാ​​ഴ​​ക്കു​​ളം കാ​​ർ​​മ​​ൽ സി​​എം​​ഐ പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ ന​​ട​​ക്കും. ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നു​​വാ​​ൽ​​സ് വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ.​ ഡോ.​​ കെ.​​സി. സ​​ണ്ണി നി​ർ​വ​ഹി​ക്കും. ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ച​​ല​​ച്ചി​​ത്ര​​താ​​രം മ​​നോ​​ജ് കെ. ​​ജ​​യ​​ൻ നി​​ർ​​വ​​ഹി​​ക്കും. കേ​​ര​​ള സി​​ബി​​എ​​സ്ഇ സ്കൂ​​ൾ മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ടി.​​പി.​​എം. ഇ​​ബ്രാ​​ഹിം​​ഖാ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.​ ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് എം.​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

കാ​​ർ​​മ​ൽ സി​​എം​​ഐ സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ റ​​വ. ഡോ. ​​സി​​ജ​​ൻ പോ​​ൾ ഉൗ​​ന്നു​​ക​​ല്ലേ​​ൽ, മാ​​നേ​​ജ​​ർ ഫാ. ​​ജോ​​ർ​​ജ് ത​​ട​​ത്തി​​ൽ, എ​​റ​​ണാ​​കു​​ളം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ളി കു​​ര്യാ​​ക്കോ​​സ്, മു​​വാ​​റ്റു​​പു​​ഴ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​സി ജോ​​ളി, മ​​ഞ്ഞ​​ളൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ൻ.​​ജെ. ജോ​​ർ​​ജ്, പൈ​​നാ​​പ്പി​​ൾ മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് പെ​​രു​​ന്പി​​ള്ളി​​ക്കു​​ന്നേ​​ൽ, മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി.​​എ​​സ്. രാ​​മ​​ച​​ന്ദ്ര​​ൻ പി​​ള്ള എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും.


സ​​മാ​​പ​​ന സ​​മ്മേ​​ള​​നം 14ന് ​​വൈ​​കു​​ന്നേ​​രം 4.30ന് ​​ച​​ല​​ചി​​ത്ര​​താ​​രം ജ​​ഗ​​ദീ​​ഷ് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. എം​​എ​​ൽ​​എ​​മാ​​രാ​​യ പി.​​ജെ. ജോ​​സ​​ഫ്, എ​​ൽ​​ദോ ഏ​​ബ്ര​​ഹാം, ഫി​​നാ​​ൻ​​സ് ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​ർ കെ.​​എം. ഹാ​​രി​​സ്, മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ ട്ര​​ഷ​​റ​​ർ ഏ​​ബ്ര​​ഹാം തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.

കേ​​ര​​ള​​ത്തി​​ലെ 1,400 സി​​ബി​​എ​​സ്ഇ സ്കൂ​​ളു​​ക​​ളി​​ൽ​നി​​ന്നാ​​യി എ​​ണ്ണാ​​യി​​ര​​ത്തോ​​ളം മ​​ത്സ​​രാ​​ർ​​ഥി​​ക​​ളാ​​ണ് ക​​ലോ​​ത്സ​​വ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. 21 സ്റ്റേ​​ജു​​ക​​ളി​​ലാ​​യി അ​​ഞ്ച് കാ​​റ്റ​​ഗ​​റി​​ക​​ളി​​ലാ​​യി 144 ഇ​​നം മ​​ത്സ​​ര​​ങ്ങ​​ളാ​​ണു ന​​ട​​ത്തു​​ന്ന​​ത്. കാ​​ർ​​മ​​ൽ പ​​ബ്ലി​​ക് സ്കൂ​​ളി​നു പു​​റ​​മേ ഇ​​ൻ​​ഫ​​ന്‍റ് ജീ​​സ​​സ് ഹ​​യ​​ർ​​ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ, ചാ​​വ​​റ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ അ​​ക്കാ​ഡ​​മി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് മ​​ത്സ​​ര​​വേ​​ദി​​ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.