ലോട്ടറി ഏജന്റുമാരുടെ സമ്മേളനം കൊല്ലത്ത്
Wednesday, November 13, 2019 11:39 PM IST
കൊല്ലം: ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് ഐഎൻടിയുസി ഏഴാം സംസ്ഥാന സമ്മേളനം 15, 16 തീയതികളിൽ കൊല്ലത്തു നടക്കും. 15നു വൈകുന്നേരം 4.30നു കൊല്ലം സിഎസ്ഐ കണ്വൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഫലിപ്പ് ജോസഫ് അധ്യക്ഷത വഹിക്കും. വി.ഡി. സതീശൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മുതിർന്ന പ്രവർത്തകരെ ആദരിക്കും.