മലയോര വികസന സംഗമം ലോഗോ പ്രകാശനം ചെയ്തു
മലയോര വികസന സംഗമം ലോഗോ പ്രകാശനം ചെയ്തു
Wednesday, November 13, 2019 11:34 PM IST
കൊ​​ച്ചി: മ​​ല​​യോ​​ര മേ​​ഖ​​ല​​യു​​ടെ സ​​മ​​ഗ്ര​​വി​​ക​​സ​​നം ല​​ക്ഷ്യ​​മി​​ട്ടു​​ള്ള മ​​ല​​യോ​​ര വി​​ക​​സ​​ന സം​​ഗ​​മ​​ത്തി​​ന്‍റെ ലോ​​ഗോ പ്ര​​കാ​​ശം ചെ​​യ്തു. നി​​യ​​മ​​സ​​ഭാ സ​​മു​​ച്ച​​യ​​ത്തി​​ലെ വ​​നം മ​​ന്ത്രി​​യു​​ടെ ചേം​​ബ​​റി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ മ​​ന്ത്രി കെ. ​​രാ​​ജു, എം​​എ​​ൽ​​എ​​മാ​​രാ​​യ റോ​​ഷി അ​​ഗ​​സ്റ്റ്യ​​ൻ, എ​​ൻ. ജ​​യ​​രാ​​ജ് എ​​ന്നി​​വ​​ർ​​ക്കു ലോ​​ഗോ ന​​ൽ​​കി പ്ര​​കാ​​ശ​​നം നി​​ർ​​വ​​ഹി​​ച്ചു.

ച​​ട​​ങ്ങി​​ൽ അ​​ങ്ക​​മാ​​ലി ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ എം.​​എ. ഗ്രേ​​സി, സ​​ജി വ​​ർ​​ഗീ​​സ്, നോ​​ജി ജോ​​സ്, അ​​ജി ബി. ​​റാ​​ന്നി, ഷി​​ബു വ​​ട്ട​​പ്പാ​​റ, ബി. ​​ഷാ​​ജി എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു. മ​​ല​​യോ​​ര പ്ര​​ദേ​​ശ​​ത്തി​​ന്‍റെ സ​​മ​​ഗ്ര​​വി​​ക​​സ​​നം മു​​ൻ​​നി​​ർ​​ത്തി 21 വ​​ർ​​ഷം മു​​ൻ​​പു തു​​ട​​ക്കം​​കു​​റി​​ച്ച അ​​ങ്ക​​മാ​​ലി-​​എ​​രു​​മേ​​ലി- തി​​രു​​വ​​ന​​ന്ത​​പു​​രം ശ​​ബ​​രി റെ​​യി​​ൽ​​വേ​​യും വി​​മാ​​ന​​ത്താ​​വ​​ള പ​​ദ്ധ​​തി​​യും സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ർ​​ത്തീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു ഡി​​സം​​ബ​​ർ അ​​വ​​സാ​​ന വാ​​രം കോ​​ട്ട​​യ​​ത്താ​​ണു മ​​ല​​യോ​​ര വി​​ക​​സ​​ന സം​​ഗ​​മം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.


ഹൈ​​ക്കോ​​ട​​തി മു​​ൻ ജ​​സ്റ്റീ​​സ് ബി. ​​ക​​മാ​​ൽ പാ​​ഷ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ലാ​​ണു സം​​ഗ​​മം ന​​ട​​ക്കു​​ക. മ​​ന്ത്രി​​മാ​​ർ, എം​​പി​​മാ​​ർ, എം​​എ​​ൽ​​എ​​മാ​​ർ, ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, സാ​​മൂ​​ഹി​​ക സാം​​സ്കാ​​രി​​ക, വ്യ​​വ​​സാ​​യി​​ക രം​​ഗ​​ങ്ങ​​ളി​​ലെ പ്ര​​മു​​ഖ​​ർ മ​​ത​​സാ​​മു​​ദാ​​യി​​ക നേ​​താ​​ക്ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ സം​​ഗ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.