അ​മ​ൽ​ജ്യോ​തി​യി​ൽ ക്വി​സ് മ​ത്സ​രം 14ന്
അ​മ​ൽ​ജ്യോ​തി​യി​ൽ ക്വി​സ് മ​ത്സ​രം 14ന്
Tuesday, November 12, 2019 11:14 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അ​​മ​​ൽ​​ജ്യോ​​തി കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ലെ മെ​​റ്റ​​ല​​ർ​​ജി​​ക്ക​​ൽ ആ​​ൻ​​ഡ് മെ​​റ്റീ​​രി​​യ​​ൽ​​സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് (എം​​എം​​ഇ) ദേ​​ശീ​​യ മെ​​റ്റ​​ല​​ർ​​ജി​​സ്റ്റ് ദി​​ന പ​​രി​​പാ​​ടി 14ന് ​​ന​​ട​​ക്കും.
ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ച് മെ​​റ്റ​​ല​​ർ​​ജി​​ക്ക​​ൽ ആ​​ൻ​​ഡ് മെ​​റ്റീ​​രി​​യ​​ൽ സ​​യ​​ൻ​​സ് മേ​​ഖ​​ല​​ക​​ളി​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ്ര​​ചോ​​ദ​​നം ന​​ൽ​​കു​​ന്ന​​തി​​നാ​​യി ജെ​​സി​​ജെ മെ​​മ്മോ​​റി​​യ​​ൽ ക്വി​​സ് മ​​ത്സ​​രം ന​​ട​​ത്തും. മ​​ത്സ​​ര​​ത്തി​​ൽ വി​​ജ​​യി​​ക്കു​​ന്ന​​വ​​ർ​​ക്ക് പ​​തി​​ന​​യ്യാ​​യി​​രം രൂ​​പ​​ സ​​മ്മാ​​നം ന​​ൽ​​കും.

“ഐ​​എ​​സ്ആ​​ർ​​ഒ - ദി ​​സ്റ്റോ​​റി ഓ​​ഫ് ലാ​​ബ് ടു ​​ലോ​​ഞ്ച്’’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം വി​​ക്രം സാ​​രാ​​ഭാ​​യ് സ്പേ​​സ് സെ​​ന്‍റ​​റി​​ലെ മെ​​റ്റ​​ലു​​ർ​​ജി ആ​​ൻ​​ഡ് മെ​​റ്റീ​​രി​​യ​​ൽ​​സ് വി​​ഭാ​​ഗം റി​​ട്ട​​യേ​​ഡ് ഗ്രൂ​​പ്പ് ഡ​​യ​​റ​​ക്ട​​ർ കെ. ​​ശ്രീ​​കു​​മാ​​ർ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. വെ​​ല്ലൂ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ഭാ​​ഗം അ​​സോ​​സി​​യേ​​റ്റ് പ്ര​​ഫ​​സ​​ർ ഡോ. ​​റി​​ജേ​​ഷ് എം. ​​മെ​​റ്റ​​ലു​​ർ​​ജി​​യി​​ലെ​​യും സ്റ്റീ​​ൽ ഉ​​ത്പാ​​ദ​​ന ക​​ന്പ​​നി​​യി​​ലെ​​യും ജോ​​ലി സാ​​ധ്യ​​ത​​ക​​ളെ​​പ്പ​​റ്റി മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ക്ലാ​​സ് ന​​യി​​ക്കും.


വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ ശാ​​സ്ത്രീ​​യ മ​​നോ​​ഭാ​​വം വ​​ള​​ർ​​ത്തു​​ന്ന​​തി​​നാ​​യി “ഇ​​ന്ത്യ​​ൻ സ്പേ​​സ് പ്രോ​​ഗ്രാം’’, “ന്യൂ​​ക്ലി​​യ​​ർ പ​​വ​​ർ പ്ലാ​​ന്‍റ്’’, “ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് സ്റ്റീ​​ൽ പ്ലാ​​ന്‍റു​​ക​​ൾ’’, “ഇ​​ൻ​​ഡ​​സ്ട്രി 4.0’’ എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ൽ എ​​ക്സി​​ബി​​ഷ​​നു​​ക​​ൾ ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.