ശാന്തൻപാറ കൊലപാതകം: വ​സീ​മി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​രം, ലി​ജി അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തു
ശാന്തൻപാറ കൊലപാതകം: വ​സീ​മി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​രം,  ലി​ജി അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തു
Monday, November 11, 2019 1:24 AM IST
രാ​​ജ​​കു​​മാ​​രി: ശാ​​ന്ത​​ൻപാ​​റ പു​​ത്ത​​ടി ഫാ​​മി​​ൽ കൊ​​ല്ല​​പ്പെ​​ട്ട ഫാം ​​ജീ​​വ​​ന​​ക്കാ​​ര​​ൻ റി​​ജോ​​ഷി​​ന്‍റെ മ​​ക​​ൾ ജൊ​​വാ​​ന മും​​ബൈ​​യി​​ൽ മ​​രി​​ച്ച​​ത് വി​​ഷം ഉ​​ള്ളി​​ൽ​ച്ചെ​ന്നാ​​ണെ​ന്നു പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ട്. മും​​ബൈ വാ​​ശി​​യി​​ലെ സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​ണു പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ന്ന​​ത്.

റിജോഷിന്‍റെ കൊ​​ല​​പാ​​ത​​ക​​ത്തി​​നു​ ശേ​​ഷം കാ​​ണാ​​താ​​യ ഫാം ​​മാ​​നേ​​ജ​​ർ വ​​സീം, റി​​ജോ​​ഷി​​ന്‍റെ ഭാ​​ര്യ ലി​​ജി എ​​ന്നി​​വ​​രെ വി​​ഷം ഉ​​ള്ളി​​ൽ​ച്ചെ​​ന്ന നി​​ല​​യി​​ൽ ശ​​നി​​യാ​​ഴ്ച മും​​ബൈ​​യി​​ലെ ലോ​​ഡ്ജി​​ൽ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

ഇ​​വ​​രെ മും​​ബൈ​​യി​​ലെ ജെജെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​തി​​ൽ വ​​സീ​​മി​​ന്‍റെ നി​​ല അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​ണെ​​ന്നും ലി​​ജി അ​​പ​​ക​​ട​​നി​​ല ത​​ര​​ണം​​ചെ​​യ്ത​​താ​​യും പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

ജൊ​​വാ​​ന​​യു​​ടെ മൃ​​ത​​ദേ​​ഹം ന​​ട​​പ​​ടി​ പൂ​​ർ​​ത്തി​​യാ​​ക്കി ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​ന​​ൽ​​കി.

ഇ​​ന്നു സ്വ​​ദേ​​ശ​​മാ​​യ ശാ​​ന്ത​​ൻ​​പാ​​റ​​യി​​ലെ പു​​ത്ത​​ടി​​യി​​ൽ എ​​ത്തി​​ക്കും. ജൊ​​വാ​​ന​​യു​​ടെ മൃ​​ത​​ദേ​​ഹം ഏ​​റ്റു​​വാ​​ങ്ങാ​​ൻ റി​​ജോ​​ഷി​​ന്‍റെ മൂ​​ത്ത സ​​ഹോ​​ദ​​ര​​ൻ ഫാ. ​​വി​​ജോ​​ഷ് മു​​ല്ലൂ​​ർ, ഇ​​ള​​യ സ​​ഹോ​​ദ​​ര​​ൻ ജി​​ജേ​​ഷ് എ​​ന്നി​​വ​​ർ ഇ​​ന്ന​​ലെ രാ​​വി​​ലെ​​ത​​ന്നെ മും​​ബൈ​​യി​​ൽ എ​​ത്തി​​യി​​രു​​ന്നു. കു​​ട്ടി​​യെ വി​​ഷം​​കൊ​​ടു​​ത്തു കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തി​​നു വ​​സീ​​മി​​നും ലി​​ജി​​ക്കു​​മെ​​തി​​രേ പ​​ന​​വേ​​ൽ സെ​​ൻ​​ട്ര​​ൽ പോ​​ലീസ് കേ​​സെ​​ടു​​ത്തി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.