അ​രിലോ​റി​യി​ൽ മാരകവി​ഷം; തൊ​ഴി​ലാ​ളി​ക​ൾ​ക്കു ദേ​ഹാ​സ്വാ​സ്ഥ്യം
Friday, November 8, 2019 1:09 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​രി​​ൽ പേ​​രൂ​​ർ ക​​വ​​ല​​യി​​ലെ ക​​ട​​യി​​ൽ വി​​ൽ​​പ്പ​​ന​​യ്ക്കു ലോ​​റി​​യി​​ൽ എ​​ത്തി​​ച്ച അ​​രി​​യി​​ൽ മാ​​ര​​ക കീ​​ട​​നാ​​ശി​​നി ക​​ണ്ടെ​​ത്തി. ലോ​​ഡ് ഇ​​റ​​ക്കാ​​നെ​​ത്തി​​യ ചു​​മ​​ട്ടുതൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു രൂ​​ക്ഷ​​ഗ​​ന്ധം മൂലം ദേ​​ഹാ​​സ്വാ​​സ്ഥ്യം അനുഭവപ്പെട്ടു.

പേ​​രൂ​​ർ ക​​വ​​ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ലാ​​ണ് അ​​തി​​ര​​ന്പു​​ഴ ഗോ​​ഡൗ​​ണി​​ൽ​​നി​​ന്ന് എ​​ത്തി​​ച്ച അ​​രി​​ച്ചാ​​ക്കു​​ക​​ൾ​​ക്കി​​ട​​യി​​ൽ അ​​ലു​​മി​​നി​​യം ഫോ​​സ് ഫൈ​​ഡ് 56 ശ​​ത​​മാ​​നം അ​​ട​​ങ്ങി​​യ സെ​​ൽ​​ഫോ​​സ് എന്ന കീ​​ട​​നാ​​ശി​​നി വി​​ത​​റി​​യ​​താ​​യി ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​വ​യു​ടെ പാ​​യ്ക്ക​​റ്റു​​ക​​ളും ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. മു​​പ്പ​​തോ​​ളം ചാ​​ക്ക് അ​​രി ഇ​​റ​​ക്കി​​യ​​പ്പോ​​ഴാ​​ണു തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു ശ്വാ​​സ​​ത​​ട​​സ​​വും ചൊ​​റി​​ച്ചി​​ലും അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. തു​​ട​​ർ​​ന്നു ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ചാ​​ക്കി​​നി​​ട​​യി​​ൽ വി​​ത​​റി​​യ നി​​ല​​യി​​ലും പാ​​യ്ക്ക​​റ്റാ​​യും സെ​​ൽ​​ഫോ​​സ് ക​​ണ്ടെ​​ത്തി​​യ​​ത്.



ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വി​​ഭാ​​ഗം ഏ​​റ്റു​​മാ​​നൂ​​ർ സ​​ർ​​ക്കി​​ൾ ഓ​​ഫീ​​സ​​ർ ഡോ. ​​തെ​​ര​​സി​​ലി​​ൻ ലൂ​​യി​​സ്, എ​​സ്ഐ അ​​നൂ​​പ് സി. ​​നാ​​യ​​ർ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.

ക​​ണ്ടെ​​ത്തി​​യ രാ​​സ​​വ​​സ്തു കീ​​ട​​ങ്ങ​​ളെ ന​​ശി​​പ്പി​​ക്കു​​ന്ന​​തി​​ന് അം​​ഗീ​​കൃ​​ത ഏ​​ജ​​ൻ​​സി​​ക​​ൾ​​ക്കു മാ​​ത്ര​​മേ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ അ​​നു​​വാ​​ദ​​മു​​ള്ളൂ. ഇ​​വി​​ടെ അ​​ന​​ധി​​കൃ​​ത​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ച​​താ​​യി പ​​രി​​ശോ​​ധ​​ക​​ർ പ​​റ​​ഞ്ഞു.



സാ​​ന്പി​​ൾ പ​​രി​​ശോ​​ധ​​നാ ഫ​​ലം ല​​ഭി​​ച്ച​​ശേ​​ഷം തു​​ട​​ർ​​ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ക്കു​​മെ​ന്നു ഡോ. ​​തെ​​ര​​സി​​ലി​​ൻ ലൂ​​യി​​സ് പ​​റ​​ഞ്ഞു. ഭ​​ക്ഷ്യ സു​​ര​​ക്ഷാ വ​​കു​​പ്പി​​ന്‍റെ പ​​രി​​ശോ​​ധ​​നാ ഫ​​ലം എ​​ത്തി​​യ ​ശേ​​ഷം വീ​​ഴ്ച വ​​രു​​ത്തി​​യ​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭാ അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.