മരട് മുൻ പഞ്ചായത്ത് അംഗ‌ങ്ങളെ ചോദ്യംചെയ്യുന്നു
മരട് മുൻ പഞ്ചായത്ത് അംഗ‌ങ്ങളെ ചോദ്യംചെയ്യുന്നു
Wednesday, October 23, 2019 12:51 AM IST
കൊച്ചി: ഫ്ളാ​​റ്റു​​ക​​ളു​​ടെ നി​​ർ​​മാ​​ണ​​ത്തി​​ലെ ക്ര​​മ​​ക്കേ​​ടു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ന്വേ​​ഷ​​ണം രാ​​ഷ്‌ട്രീ​​യ നേ​​തൃ​​ത്വ​​ത്തി​​ലേ​​ക്കും നീ​​ളു​​ന്നു. സു​​പ്രീംകോ​​ട​​തി പൊ​​ളി​​ക്കാ​​ൻ ഉ​​ത്ത​​ര​​വി​​ട്ട ഫ്ളാ​​റ്റു​​ക​​ൾ​​ക്കു നി​​ർ​​മാ​​ണാ​​നു​​മ​​തി ന​​ൽ​​കി​​യ​​ത് 2005-10 കാ​​ല​​ത്തെ സി​​പി​​എം നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ​​സ​​മി​​തി​​യാ​​ണ്. ഇ​​ക്കാ​​ല​​ത്തെ എ​​ല്ലാ മു​​ൻ പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളും ചോ​​ദ്യംചെ​​യ്യ​​ലി​​നു ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നു കേ​​സ​​ന്വേ​​ഷി​​ക്കു​​ന്ന ക്രൈം​​ബ്രാ​​ഞ്ച് പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണസം​​ഘം നി​​ർ​​ദേ​​ശി​​ച്ചു.

അ​​ന്ന​​ത്തെ വി​​ക​​സ​​ന​​കാ​​ര്യ, ക്ഷേ​​മ​​കാ​​ര്യ സ്ഥി​​രം ​​സ​​മി​​തി അ​​ധ്യ​​ക്ഷ​​ന്മാ​​രും സി​​പി​​എം അം​​ഗ​​ങ്ങ​​ളു​​മാ​​യി​​രു​​ന്ന പി.​​കെ. രാ​​ജു, മ​​ണ്ടാ​​ത്ര ഭാ​​സ്ക​​ര​​ൻ എ​​ന്നി​​വ​​രെ തൃ​​പ്പൂ​​ണി​​ത്തു​​റ ക്രൈം ​​ബ്രാ​​ഞ്ച് ഓ​​ഫീ​​സി​​ൽ ഇ​​ന്നു ചോ​​ദ്യം ചെ​​യ്യും. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റും വൈ​​സ് പ്ര​​സി​​ഡ​​ന്‍റും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രെ വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ലും ചോ​​ദ്യം​​ചെ​​യ്യും. നേ​​ര​​ത്തെ അ​​റ​​സ്റ്റി​​ലാ​​യ മു​​ൻ പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി​​യെ ഉ​​ൾ​​പ്പെ​​ടെ ചോ​​ദ്യം​​ചെ​​യ്ത​​പ്പോ​​ൾ ല​​ഭി​​ച്ച സൂ​​ച​​ന​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് മു​​ൻ അം​​ഗ​​ങ്ങ​​ളെ ചോ​​ദ്യം ചെ​​യ്യു​​ന്ന​​ത്. ‌


ഫ്ളാ​​റ്റു​​ക​​ളു​​ടെ ച​​ട്ട​​വി​​രു​​ദ്ധ നി​​ർ​​മാ​​ണ​​ത്തി​​ന് ഒ​​ത്താ​​ശ ന​​ൽ​​കി​​യ​​തി​​ൽ മു​​ൻ പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ​​സ​​മി​​തി​​ക്കു പ​​ങ്കു​​ള്ള​​താ​​യി അ​​ന്വേ​​ഷ​​ണസം​​ഘം ക​​രു​​തു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.