മു​ഖ്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു
Tuesday, October 22, 2019 11:56 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ വെ​​​ള്ള​​​ക്കെ​​​ട്ടി​​​ൽ ബു​​​ദ്ധി​​​മു​​​ട്ടി​​​യ കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ന്‍റെ ദു​​​ര​​​വ​​​സ്ഥ​​​യ്ക്ക് ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ ബ്രേ​​​ക്ക്ത്രൂ’​​​വി​​​ലൂ​​​ടെ അ​​​ടി​​​യ​​​ന്ത​​​ര പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​ക്കി​​​യ ജി​​​ല്ലാ ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

പോ​​​ലീ​​​സ്, ഫ​​​യ​​​ർ​​​ഫോ​​​ഴ്സ്, റ​​​വ​​​ന്യു, പി​​​ഡ​​​ബ്ല്യു​​​ഡി, ഇ​​​റി​​​ഗേ​​​ഷ​​​ൻ, കെ​​​എ​​​സ്ഇ​​​ബി, കോ​​​ർ​​പ​​റേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ വിഭാഗ​​​ങ്ങളി​​​ലെ 2800-ൽ ​​​പ​​​രം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെയും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെയും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചാ​​​ണ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ ബ്രേ​​​ക്ക് ത്രൂ ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. നാ​​​ലു മ​​​ണി​​​ക്കൂ​​​ർകൊ​​​ണ്ട് ന​​​ഗ​​​ര​​​ത്തി​​​ലെ റോ​​​ഡു​​​ക​​​ളി​​​ലെ വെ​​​ള്ള​​​ക്കെ​​​ട്ടു​​​ക​​​ൾ ഏ​​​റെ​​​ക്കു​​​റെ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി എ​​​ന്ന​​​ത് ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​ണ്. ഇ​​​തുപോ​​​ലൊ​​​ര​​​നു​​​ഭ​​​വം കൊ​​​ച്ചി ന​​​ഗ​​​ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് ഇ​​​നി ഉ​​​ണ്ടാ​​​കാ​​​തി​​​രി ക്കാ​​​നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലി​​​ന് മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.