മ​ത​ചി​ഹ്ന​ങ്ങ​ൾ ദു​രു​പ​യോ​ഗിച്ചു പ്ര​ചാ​ര​ണം; അ​ടി​യ​ന്ത​ര നി​യ​മന​ട​പ​ടി​ക്കു നി​ർ​ദേ​ശം
Monday, October 21, 2019 12:50 AM IST
പ​​ത്ത​​നം​​തി​​ട്ട: കോ​​ന്നി നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ക്കു​​ന്ന കെ. ​​സു​​രേ​​ന്ദ്ര​​നു വോ​​ട്ട് അ​​ഭ്യ​​ർ​​ഥി​​ച്ചു മ​​ത​​ചി​​ഹ്ന​​ങ്ങ​​ൾ ദു​​രു​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​ക്കു ജി​​ല്ലാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​റും ജി​​ല്ലാ ക​​ള​​ക്ട​​റു​​മാ​​യ പി.​​ബി. നൂ​​ഹ് നി​​ർ​​ദേ​​ശം ന​​ൽ​​കി.

പ​​രാ​​തി​​ക്ക് അ​​ടി​​സ്ഥാ​​ന​​മാ​​യ വീ​​ഡി​​യോ​​യു​​ടെ പ്ര​​ചാ​​ര​​ണം തെ​​ര​​ഞ്ഞെ​​ടു​​പ്പ് പെ​​രു​​മാ​​റ്റച്ച​​ട്ട​​ങ്ങ​​ളു​​ടെ ലം​​ഘ​​ന​​മാ​​ണെ​​ന്നും മ​​ത​ചി​​ഹ്ന​​ങ്ങ​​ളു​​ടെ ദു​​രു​​പ​​യോ​​ഗ​​മാ​​ണെ​​ന്നും പ്രാ​​ഥ​​മി​​ക പ​​രി​​ശോ​​ധ​​ന​​യി​​ൽ ബോ​​ധ്യ​​പ്പെ​​ട്ടു.

വീ​​ഡി​​യോ നി​​ർ​​മി​​ച്ച​​ത് ആ​​രാ​​ണെ​​ന്നും സ​​മൂ​​ഹമാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ പ്ര​​ച​​രി​​പ്പി​​ച്ച​​ത് ആ​​രൊ​​ക്കെ​​യാ​​ണെ​​ന്നു ക​​ണ്ടെ​​ത്ത​​ണ​​മെ​​ന്നും വീ​​ഡി​​യോ അ​​ടി​​യ​​ന്തര​​മാ​​യി സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ​നി​​ന്നു നീ​​ക്കം ചെ​​യ്യാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശ​​ത്തി​​ൽ പ​​റ​​യു​​ന്നു.


ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭാ​​ധ്യ​​ക്ഷ​​ൻ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വ​​യു​​ടെ ചി​​ത്ര​​വും സ​​ഭ​​യു​​ടെ എം​​ബ്ല​​വും എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി കെ. ​​സു​​രേ​​ന്ദ്ര​​ന്‍റെ ചി​​ത്ര​​വും ചേ​​ർ​​ത്തു ക്രൈ​​സ്ത​​വ ഗാ​​നം പാ​​ര​​ഡി രൂ​​പ​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച വീ​​ഡി​​യോ​​യാ​​ണു പ​​രാ​​തി​​ക്കു കാ​​ര​​ണ​​മാ​​യ​​ത്.

വീ​​ഡി​​യോ പ്ര​​ച​​രി​​പ്പി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കോ​​ന്നി മ​​ണ്ഡ​​ല​​ത്തി​​ലെ എ​​ൽ​​ഡി​​എ​​ഫ് ഇ​​ല​​ക്‌ ഷൻ ഏ​​ജ​​ന്‍റ് ഓ​​മ​​ല്ലൂ​​ർ ശ​​ങ്ക​​ര​​ൻ, ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ ചീ​​ഫ് ഇ​​ല​​ക്ഷ​​ൻ ഏ​​ജ​​ന്‍റ് വി.​​എ​​സ്. ഹ​​രീ​​ഷ് ച​​ന്ദ്ര​​ൻ, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു ജോ​​ർ​​ജ്, ഡി​​സി​​സി മീ​​ഡി​​യ ക​​ണ്‍​വീ​​ന​​ർ സ​​ലിം പി. ​​ചാ​​ക്കോ എ​​ന്നി​​വ​​ർ ന​​ൽ​​കി​​യ പ​​രാ​​തി​​ക​​ളും മീ​​ഡി​​യ മോ​​ണി​​ട്ടറിം​​ഗ് ആ​​ൻ​​ഡ് സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ടും പ​​രി​​ഗ​​ണി​​ച്ചാ​​ണ് ക​​ള​​ക്ട​​റു​​ടെ നി​​ർ​​ദേ​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.