നു​വാ​ൽ​സി​ൽ മാ​രി​ടൈം മു​ട്ട് കോ​ർ​ട്ട് തു​ട​ങ്ങി
നു​വാ​ൽ​സി​ൽ മാ​രി​ടൈം മു​ട്ട് കോ​ർ​ട്ട് തു​ട​ങ്ങി
Sunday, October 20, 2019 12:56 AM IST
ക​​​ള​​​മ​​​ശേ​​​രി: ദേ​​​ശീ​​​യ നി​​​യ​​​മ സ​​​ർ​​​വ​​​കലാ​​​ശാ​​​ല​​​യാ​​​യ നു​​​വാ​​​ൽ​​​സി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മാ​​​രി​​​ടൈം മു​​​ട്ട് കോ​​​ർ​​​ട്ട് മ​​​ത്സ​​​രം തു​​ട​​ങ്ങി.

ഉ​​ദ്ഘാ​​ട​​നം ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് എ. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ് നി​​ർ​​വ​​ഹി​​ച്ചു. ഭ​​​ര​​​ണ​​​ഘ​​​ട​​​ന വ്യാ​​​ഖ്യാ​​​നി​​​ക്കു​​​മ്പോ​​​ൾ ധാ​​​ർ​​​മി​​​ക​​​ത​​​യ്ക്കും മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കു​​​മൊ​​​പ്പം നി​​​ല​​​വി​​​ലെ സാ​​​മൂ​​​ഹ്യ​​​മൂ​​​ല്യ​​​ങ്ങ​​​ളും​​​പ​​​രി​​​ഗ​​​ണി​​ക്ക​​ണ​​മെ​​ന്ന് അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​കെ.​​​സി. സ​​​ണ്ണി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ റ​​​സ​​​ൽ കോ​​​ള​​​ജ് പ്ര​​​ഫ​​​സ​​​ർ പ​​​മീ​​​ല കെ​​​യ്‌​​​സ്, ഡോ. ​​​മി​​​നി എ​​​സ്, ഡോ. ​​​ലി​​​ജി സാ​​​മു​​​വേ​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.