കാറിനു മുകളിലേക്ക് തടിലോറി മറിഞ്ഞു
കാറിനു മുകളിലേക്ക് തടിലോറി മറിഞ്ഞു
Sunday, October 20, 2019 12:37 AM IST
വാ​​ഴ​​ക്കു​​ളം: മൂ​​വാ​​റ്റു​​പു​​ഴ - തൊ​​ടു​​പു​​ഴ റൂ​​ട്ടി​​ൽ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​റി​​നു മു​​ക​​ളി​​ലേ​​ക്ക് ത​​ടി​​ക​​യ​​റ്റി വ​​ന്ന പി​​ക്ക​​പ്പ് ലോ​​റി മ​​റി​​ഞ്ഞു, യാ​​ത്ര​​ക്കാ​​ർ അ​​ദ്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30ന് ​​വേ​​ങ്ങ​​ച്ചു​​വ​​ട് സീ​​ത​​പ്പ​​ടി​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

തൊ​​ടു​​പു​​ഴ ഭാ​​ഗ​​ത്തു​​നി​​ന്ന് വാ​​ഴ​​ക്കു​​ള​​ത്തി​​നു ത​​ടി ക​​യ​​റ്റി വ​​രി​​ക​​യാ​​യി​​രു​​ന്ന പി​​ക്ക​​പ്പ് മൂ​​വാ​​റ്റു​​പു​​ഴ ‌ഭാ​​ഗ​​ത്തു നി​​ന്നു വ​​രി​​ക​​യാ​​യി​​രു​​ന്ന മാ​​രു​​തി കാ​​റും ത​​മ്മി​​ൽ കൂ​​ട്ടി​​യി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം. നി​​യ​​ന്ത്ര​​ണം​​വി​​ട്ട പി​​ക്ക​​പ്പ് കാ​​റി​​നു മു​​ക​​ളി​​ലേ​​ക്കു ചെ​​രി​​യു​​ക​​യാ​​യി​​രു​​ന്നു. ത​​ടി​​യു​​ൾ​​പ്പെ​​ടെ മു​​ക​​ളി​​ലേ​​ക്ക് വീ​​ണ​​തോ​​ടെ കാ​​റി​​ന്‍റെ ഒ​​രു ഭാ​​ഗം പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു.


ക്ഷേ​​ത്ര ദ​​ർ​​ശ​​നം ക​​ഴി​​ഞ്ഞ് മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്ന തൊ​​ടു​​പു​​ഴ സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​ഞ്ചു​​പേ​​രാ​​ണ് കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​വ​​രി​​ൽ ര​​ണ്ടു പേ​​ർ​​ക്ക് നി​​സാ​​ര പ​​രി​​ക്കേ​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.