വി.​എ​സി​നെ​തി​രേ​യു​ള്ള കെ. ​സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്നു മു​ല്ല​പ്പ​ള്ളി
Sunday, October 20, 2019 12:17 AM IST
തിരു​​വ​​ന​​ന്ത​​പു​​രം: ഭ​​ര​​ണ പ​​രി​​ഷ്കാ​​ര ക​​മ്മീ​​ഷ​​ൻ അ​​ധ്യ​​ക്ഷ​​ൻ വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​നെ​​തി​​രേ കെ​​പി​​സി​​സി വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് കെ.​​സു​​ധാ​​ക​​ര​​ൻ എം​​പി ന​​ട​​ത്തി​​യ പ്ര​​സ്താ​​വ​​ന ദൗ​​ർ​​ഭാ​​ഗ്യ​​ക​​ര​​മാ​​ണെ​ന്നു കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ.

അ​​ച്യു​​താ​​ന​​ന്ദ​​ൻ കേ​​ര​​ള​​ത്തി​​ലെ പ​​രി​​ണി​​ത​​പ്ര​​ജ്ഞ​​നാ​​യ മു​​തി​​ർ​​ന്ന രാ​​ഷ്‌​ട്രീ​​യ നേ​​താ​​വാ​​ണ്. സു​​താ​​ര്യ​​മാ​​യ പൊ​​തു​​ജീ​​വി​​ത​​ത്തി​​ന് ഉ​​ട​​മ​​യാ​​ണ്. വ​​ട്ടി​​യൂ​​ർ​​ക്കാ​​വി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​നി​​ടെ അ​​ച്യു​​താ​​ന​​ന്ദ​​നെ​​തി​​രേ കെ.​​സു​​ധാ​​ക​​ര​​ൻ ന​​ട​​ത്തി​​യ വി​​വാ​​ദ പ​​രാ​​മ​​ർ​​ശ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


വ​​റ്റി​​വ​​ര​​ണ്ട ത​​ല​​യോ​​ട്ടി​​യി​​ൽ​നി​​ന്ന് ഇ​​നി എ​​ന്ത് ഭ​​ര​​ണ​​പ​​രി​​ഷ്കാ​​ര​​മാ​​ണു വ​​രേ​​ണ്ട​​തെ​​ന്നും 90ൽ ​​എ​​ടു​​ക്ക് ന​​ട​​ക്ക് എ​​ന്ന ചൊ​​ല്ല് മ​​ല​​ബാ​​റി​​ലു​​ണ്ട്. 10 കോ​​ടി ചെ​​ല​​വാ​​ക്കാ​​ൻ മാ​​ത്രം വി.​​എ​​സ് എ​​ന്താ​​ണ് കേ​​ര​​ള​​ത്തി​​നാ​​യി ചെ​​യ്ത​​തെ​​ന്നാ​​യി​​രു​​ന്നു കെ.​​സു​​ധാ​​ക​​ര​​ന്‍റെ വി​​മ​​ർ​​ശ​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.