സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റ്, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് സേ​വ​നം
Friday, October 18, 2019 11:25 PM IST
കോ​ട്ട​യം: ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ ഡി​​സ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സി​​ൽ സ്പീ​​ച്ച് തെ​​റാ​​പ്പി​​സ്റ്റ്, ക്ലി​​നി​​ക്ക​​ൽ സൈ​​ക്കോ​​ള​​ജി​​സ്റ്റ് സേ​​വ​​നം ല​ഭ്യ​മാ​ക്കി. ഡി​സേ​​ബി​​ലി​​റ്റി റീ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ ഏ​​ർ​​ളി അ​​സ​​സ്മെ​​ന്‍റ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ് സ​​ർ​​വീ​​സ​​സി​​ലാ(​ഡ്രീം​​സ്)​ണ് സേ​വ​നം കി​ട്ടു​ന്ന​ത്.

മാ​​ന​​സി​​കാ​​രോ​​ഗ്യ ​പ്ര​​ശ്ന​​ങ്ങ​​ൾ, സം​​സാ​​ര​​ഭാ​​ഷാ പ്ര​​ശ്ന​​ങ്ങ​​ൾ എ​​ന്നീ മേ​​ഖ​​ല​​യി​​ലും കു​​ട്ടി​​ക​​ളി​​ലെ സം​​സാ​​ര​ഭാ​​ഷാ ​പ്ര​​ശ്ന​​ങ്ങ​​ൾ, ബു​​ദ്ധി​​വി​​കാ​​സം, കു​​ട്ടി​​ക​​ളി​​ലും കൗ​​മാ​​ര​​ക്കാ​​രി​​ലും മു​​തി​​ർ​​ന്ന​​വ​​രി​​ലു​​മു​​ള്ള മാ​​ന​​സി​​കാ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​ലും സ്പീ​​ച്ച് തെ​​റാ​​പ്പി​​സ്റ്റ്, ക്ലി​​നി​​ക്ക​​ൽ സൈ​​ക്കോ​​ള​​ജി​​സ്റ്റ് എ​​ന്നി​​വ​​രു​​ടെ സേ​​വ​​നം ല​​ഭ്യ​​മാ​​ണ്. ഫോ​ൺ: 0481-2731580.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.