എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​നു കാ​ട​ൻ ചി​ന്ത​ക​ളാ​ണെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ
എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​നു കാ​ട​ൻ  ചി​ന്ത​ക​ളാ​ണെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ
Thursday, October 17, 2019 11:26 PM IST
ആ​​ല​​പ്പു​​ഴ: എ​​ൻ​​എ​​സ്എ​​സ് നേ​​തൃ​​ത്വ​​ത്തി​​ന് കാ​​ട​​ൻ ചി​​ന്ത​​ക​​ളാ​​ണെ​​ന്ന് എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ. ജാ​​തി പ​​റ​​ഞ്ഞു​​ള്ള വോ​​ട്ടു​​പി​​ടിത്തം കേ​​ര​​ള​​ത്തെ ഭ്രാ​​ന്താ​​ല​​യ​​മാ​​ക്കു​​മെ​​ന്നും ജാ​​തീ​​യ ​ധ്രു​​വീ​​ക​​ര​​ണ​​മു​​ണ്ടാ​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞു. എ​​ൻ​​എ​​സ്എ​​സി​​ന്‍റെ പ്ര​​വൃ​​ത്തി​​ക​​ൾ കേ​​ര​​ള​​ത്തി​​ൽ ജാ​​തി​​വി​​ദ്വേ​​ഷ​​ത്തി​​ന് ഇ​​ട​​യാ​​ക്കും. ഈ​​ഴ​​വ​​സ​​മു​​ദാ​​യ​​ത്തോ​​ട് അ​​വ​​ർ​​ക്ക് എ​​ന്നും അ​​വ​​ഗ​​ണ​​ന​​യാ​​ണ്.

എ​​ൻ​​എ​​സ്എ​​സ് നേ​​തൃ​​ത്വ​​ത്തി​​നു പ്ര​​ത്യേ​​ക അ​​ജ​​ണ്ട​​യാ​​ണു​​ള്ള​​ത്. എ​​ല്ലാ​​യി​​ട​​ത്തും അ​​വ​​ർ​​ക്ക് സ​​വ​​ർ​​ണ​​രെ പ്ര​​തി​​ഷ്ഠി​​ക്ക​​ണം. ശ​​രി​​ദൂ​​ര​​വും സ​​മ​​ദൂ​​ര​​വു​​മെ​​ല്ലാം എ​​ൻ​​എ​​സ്എ​​സി​​ന്‍റെ അ​​ട​​വു​​ന​​യ​​മാ​​ണെ​​ന്നും അ​​വ​​ർ യു​​ഡി​​എ​​ഫി​​നൊ​​പ്പ​​മാ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​ണെ​​ന്നും വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ പ​​റ​​ഞ്ഞു. ഈ ​​ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​സ​​ക്ത​​മ​​ല്ലെ​​ന്നും അ​​തി​​നാ​​ൽ ആ​​ർ​​ക്കും പി​​ന്തു​​ണ ന​​ൽ​​കേ​​ണ്ടെ​​ന്നും നി​​ഷ്പ​​ക്ഷ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു​മാ​​ണ് എ​​സ്എ​​ൻ​​ഡി​​പി​​യു​​ടെ വി​​ല​​യി​​രു​​ത്ത​​ലെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.