ന​വ​ജാ​ത ശി​ശു​വി​ന്‍റെ മ​ര​ണം ശ്വാ​സം മു​ട്ടി​ച്ചെ​ന്നു പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്
Thursday, October 17, 2019 11:22 PM IST
ചെ​​റു​​തോ​​ണി: അ​​വി​​വാ​​ഹി​​ത​​യാ​​യ പെ​​ണ്‍​കു​​ട്ടി​​ക്കു ജ​​നി​​ച്ച ന​​വ​​ജാ​​ത​​ശി​​ശു​​വി​​നെ ബാ​​ഗി​​നു​​ള്ളി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വം കു​​ഞ്ഞി​​നെ ശ്വാ​​സം​മു​​ട്ടി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​ണെ​​ന്ന് പോ​​സ്റ്റു​​മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ട്.

സം​​ഭ​​വ​​ത്തി​​ൽ തോ​​പ്രാം​​കു​​ടി വാ​​ത്തി​​ക്കു​​ടി സ്വ​​ദേ​​ശി​​നി​യെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. പെ​​ണ്‍​കു​​ട്ടി പോ​​ലീ​​സ് കാ​​വ​​ലി​​ൽ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജാ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. ചി​​കി​​ത്സ ക​​ഴി​​യു​​ന്ന​​തോ​​ടെ പെ​​ണ്‍​കു​​ട്ടി​​യു​​ടെ അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തും. കു​​ഞ്ഞി​​നെ ശ്വാ​​സം​​മു​​ട്ടി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു മ​​റ്റാ​​രു​​ടെ​​യെ​​ങ്കി​​ലും സ​​ഹാ​​യ​​മു​​ണ്ടാ​​യി​​ട്ടു​​ണ്ടോ​​യെ​​ന്നും പോ​​ലീ​​സ് അ​​ന്വേ​​ഷി​​ച്ചു​​വ​​രി​​ക​​യാ​​ണ്. വീ​​ട്ടി​​ൽ ആ​​രു​​മി​​ല്ലാ​​തി​​രു​​ന്ന ചൊ​​വ്വാ​​ഴ്ച രാ​​ത്രി​​യാ​​ണ് ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ പെ​​ണ്‍​കു​​ട്ടി ആ​​ണ്‍​കു​​ഞ്ഞി​​നു ജ​​ന്മം ​ന​​ൽ​​കി​​യ​​ത്. കു​​ഞ്ഞി​​നെ ശ്വാ​​സം​​മു​​ട്ടി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം പ്ലാ​​സ്റ്റി​​ക് ക​​വ​​റി​​ലാ​​ക്കി ബാ​​ഗി​​ൽ ഒ​​ളി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


കു​​ഞ്ഞി​​നെ മ​​റ​​വു​​ചെ​​യ്യാ​​ൻ സ​​ഹ​​പാ​​ഠി​​യാ​​യ ആ​​ണ്‍​സു​​ഹൃ​​ത്തി​​ന്‍റെ സ​​ഹാ​​യം തേ​​ടി​​യ​​താ​​ണ് സം​​ഭ​​വം പു​​റം​​ലോ​​ക​​മ​​റി​​യാ​​നി​​ട​​യാ​​ക്കി​​യ​​ത്. പോ​​സ്റ്റു​​മോ​​ർ​​ട്ടം ന​​ട​​ത്തു​​ന്ന സ​​മ​​യ​​ത്ത് കു​​ഞ്ഞി​​ന് 2.700 കി​​ലോ​​ഗ്രാം തൂ​​ക്ക​​മു​​ണ്ടാ​​യി​​രു​​ന്നു. ഗ​​ർ​​ഭി​​ണി​​യാ​​ണെ​​ന്ന വി​​വ​​രം പെ​​ണ്‍​കു​​ട്ടി ബ​​ന്ധു​​ക്ക​​ളി​​ൽ​​നി​​ന്നും സു​​ഹൃ​​ത്തു​​ക്ക​​ളി​​ൽ​​നി​​ന്നും മ​​റ​​ച്ചു​​വ​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.