ഫ​സ​ൽ വ​ധം: കാ​രാ​യി​മാ​രു​ടെ ഭാ​ര്യ​മാ​ർ സി​ബി​ഐ​ക്കു ഹ​ർ​ജി ന​ൽ​കും
Tuesday, October 15, 2019 1:46 AM IST
ക​​​ണ്ണൂ​​​ർ: ഫ​​​സ​​​ൽ വ​​​ധ​​​ക്കേ​​​സി​​​ൽ കാ​​​രാ​​​യി രാ​​​ജ​​​ന്‍റെ​​​യും കാ​​​രാ​​​യി ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റെ​​​യും ഭാ​​​ര്യ​​​മാ​​​ർ സി​​​ബി​​​ഐ​​​ക്കു വീ​​​ണ്ടും ഹ​​​ർ​​​ജി ന​​​ൽ​​​കു​​​മെ​​​ന്നു സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ജ​​​യ​​​രാ​​​ജ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.​

ഫ​​​സ​​​ൽ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​യ​​​മ​​​പ​​​ര​​​മാ​​​യി എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും ചെ​​​യ്യും. സി​​​ബി​​​ഐ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ത​​​യാ​​​റാ​​​ക​​​ണം. നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളാ​​​യ കാ​​​രാ​​​യി രാ​​​ജ​​​നെ​​​യും ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നെ​​​യും ഇ​​​നി​​​യും ശി​​​ക്ഷി​​​ച്ചു​​​കൂ​​​ടാ. ജാ​​​മ്യ​​​വ്യ​​​വ​​​സ്ഥ​​​യി​​​ലും യ​​​ഥാ​​​ർ​​​ഥ പ്ര​​​തി​​​ക​​​ളെ നി​​​യ​​​മ​​​ത്തി​​​നു​​​മു​​​ന്നി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ലും നീ​​​തി​​​നി​​​ഷേ​​​ധ​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും ജ​​​യ​​​രാ​​​ജ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.