ബാഡ്മിന്‍റൺ മുൻ കേരള ക്യാപ്റ്റൻ കു​ത്തേ​റ്റു മ​രി​ച്ചു, സുഹൃത്ത് അറസ്റ്റിൽ
Monday, October 14, 2019 11:13 PM IST
അ​​ങ്ക​​മാ​​ലി: ഷ​​ട്ടി​​ൽ ബാ​​ഡ്മി​​ന്‍റ​​ൺ മു​​ൻ കേ​​ര​​ള ക്യാ​​പ്റ്റ​​നാ​​യ പെ​​രു​​മ്പാ​​വൂ​​ർ ആ​​​യ​​​ത്തു​​​പ​​​ടി ചു​​​ള്ളി​​യി​​ൽ ജോ​​​സി​​​ന്‍റെ മ​​​ക​​ൻ ജോ​​​യ​​​ൽ (22) കു​​​ത്തേ​​​റ്റു മ​​​രി​​​ച്ചു. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ജോ​​യ​​ലി​​ന്‍റെ സു​​ഹൃ​​ത്തും ഇ​​​ടു​​​ക്കി കു​​​ള​​​മാ​​​വ് തെ​​​ക്കേ​​​ക്ക​​​ള​​​ത്തി​​​ങ്ക​​​ൽ ഗ​​​ബ്രി​​​യേ​​​ലി​​​ന്‍റെ മ​​​ക​​​നു​​മാ​​യ ഷാ​​​ജു (52) വി​​നെ അ​​ങ്ക​​മാ​​ലി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ച​​​മ്പ​​​ന്നൂ​​​രി​​​ൽ ഷാ​​​ജു വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​ക്കു​​ന്ന വീ​​ട്ടി​​ൽ ഞാ​​യ​​റാ​​ഴ്ച രാ​​ത്രി പ​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ചു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​തി​​​ങ്ങ​​​നെ: അ​​ങ്ക​​മാ​​ലി​​യി​​ൽ കെ​​എ​​സ്ഇ​​ബി വൈ​​ദ്യു​​ത പോ​​സ്റ്റ് ഉ​​ണ്ടാ​​ക്കു​​ന്ന സ്ഥാ​​പ​​ന​​ത്തി​​ലെ താ​​ത്കാ​​ലി​​ക ജീ​​വ​​ന​​ക്കാ​​ര​​നാ​​ണ് ജോ​​യ​​ലും ഷാ​​ജു​​വും. അ​​ടു​​ത്ത സു​​ഹൃ​​ത്തു​​ക്ക​​ളാ​​യി​​രു​​ന്ന ഇ​​രു​​വ​​രും ജോ​​ലി​​സ​​ബ​​ന്ധ​​മാ​​യ വി​​ഷ​​യ​​ത്തെ​​ത്തു​​ട​​ർ​​ന്നു കു​​റ​​ച്ചു​​നാ​​ളാ​​യി പി​​ണ​​ക്ക​​ത്തി​​ലാ​​യി​​രു​​ന്നു. ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ങ്ക​​മാ​​ലി പ്രൈ​​വ​​റ്റ് ബ​​സ് സ്റ്റാ​​ൻ​​ഡി​​നു പി​​ന്നി​​ലെ ക​​ട​​മു​​റി​​യി​​ൽ വ​​ച്ചു ഇ​​രു​​വ​​രും ത​​മ്മി​​ൽ വാ​​ക്കു​​ത​​ർ​​ക്ക​​മു​​ണ്ടാ​​യി.


തു​​ട​​ർ​​ന്ന് ഇ​​രു​​വ​​രും പി​​രി​​ഞ്ഞെ​​ങ്കി​​ലും രാ​​​ത്രി ഒ​​​ൻ​​​പ​​​തോ​​​ടെ ജോ​​​യ​​​ൽ ബൈ​​ക്കി​​ൽ ഷാ​​​ജു​​​വി​​​ന്‍റെ വാ​​​ട​​​ക വീ​​​ട്ടി​​​ലെ​​​ത്തി. അ​​വി​​ടെ​​വ​​ച്ചു വീ​​ണ്ടും വാ​​​ക്കു​​​ത​​​ർ​​​ക്ക​​മു​​ണ്ടാ​​കു​​ക​​യും ക​​​ത്തി​​​ക്കു​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നെ​​​ഞ്ചി​​​ലും പു​​​റ​​​ത്തും കു​​​ത്തേ​​​റ്റ ജോ​​​യ​​​ൽ വീ​​​ട്ടു​​​മു​​​റ്റ​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു. ഓ​​​ടി​​​ക്കൂ​​​ടി​​​യ നാ​​​ട്ടു​​​കാ​​​ർ പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി പോ​​​ലീ​​​സി​​​ൽ ഏ​​​ൽ​​​പി​​​ച്ചു. ഷാ​​ജു​​വി​​നെ ഇ​​ന്ന് അ​​ങ്ക​​മാ​​ലി ഫ​​സ്റ്റ് ക്ലാ​​സ് മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കും.

സം​​ഭ​​വം ന​​ട​​ക്കു​​മ്പോ​​ൾ ഷാ​​ജു​​വി​​ന്‍റെ ഭാ​​ര്യ​​യും മ​​ക​​ളും വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്നു. പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി​​യ​​ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ത്തു. ജോ​​യ​​ലി​​ന്‍റെ അ​​​മ്മ: മി​​​നി.​ സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ജെ​​​യ്മി​​​ൻ, മ​​​രി​​​യ. സം​​​സ്കാ​​​രം ഇ​​ന്നു രാ​​​വി​​​ലെ 10​ന് ​​ആ​​​യ​​​ത്തു​​​പ​​​ടി നി​​​ത്യ​​​സ​​​ഹാ​​​യ മാ​​​താ​ പ​​ള്ളി​​യി​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.