അ​ഫീ​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ ഗു​രു​ത​രം
Monday, October 14, 2019 1:22 AM IST
ഗാ​​ന്ധി​​ന​​ഗ​​ർ(​കോ​​ട്ട​​യം): സം​​സ്ഥാ​​ന ജൂ​​ണി​​യ​​ർ അ​‌​ത്‌​ല​​റ്റി​​ക് മീ​​റ്റി​​നി​​ടെ ഹാ​​മ​​ർ ത​​ല​​യി​​ൽ വീ​​ണു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി ക്രി​​ട്ടിക്ക​​ൽ കെ​​യ​​ർ യൂ​​ണി​​റ്റി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ഥി അ​​ഫീ​​ൽ ജോ​​ണ്‍​സ​​ണി​​ന്‍റെ (17) ആ​​രോ​​ഗ്യ​​നി​​ല അ​​തീ​​വ​ ഗു​​രു​​ത​​ര​​മാ​​ണെ​​ന്ന് ഡോ​​ക്ട​​ർ​​മാ​​ർ അ​​റി​​യി​​ച്ചു.

സാ​​ധാ​​ര​​ണ നി​​ല​​യി​​ലാ​​യി​​രു​​ന്ന ര​​ക്ത​​സ​​മ്മ​​ർ​ദം വ​​ള​​രെ താ​​ഴ്ന്ന നി​​ല​​യി​​ൽ ആ​​കു​​ക​​യാ​​ണെ​​ന്നു ഡോ​​ക്ട​​ർ​​മാ​​ർ അ​​റി​​യി​​ച്ചു. ക​​ഴി​​ഞ്ഞ ര​​ണ്ടു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി 12 മ​​ണി​​ക്കൂ​​ർ നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന​​ത​​ട​​ക്കം ര​​ണ്ടു ത​​വ​​ണ ഡ​​യാ​​ലി​​സി​​സി​​നു വി​​ധേ​​യ​​മാ​​ക്കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​ന്ന​​ലെ ഡ​​യാ​​ലി​​സി​​സ് ചെ​​യ്യാ​​ൻ ക​​ഴി​​യാ​​ത്ത ത​​ര​​ത്തി​​ൽ ആ​​രോ​​ഗ്യ​​സ്ഥി​​തി മോ​​ശ​​മാ​​യ​​തി​​നാ​​ൽ അ​​തി​​നു ക​​ഴി​​ഞ്ഞി​​ല്ല. ത​​ല​​ച്ചോ​​റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​വും മോ​​ശ​​മാ​​യ രീ​​തി​​യി​​ൽ തു​​ട​​രു​​ക​​യാ​​ണെ​​ന്നും ഡോ​​ക്ട​​ർ​​മാ​​ർ അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.