ജ​യി​ൽ വ​കു​പ്പ് നി​യ​മ​ന​ങ്ങ​ളി​ൽ സീ​നി​യോ​രി​റ്റി ലി​സ്റ്റ് ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ഉ​ത്ത​ര​വാ​യി
Sunday, October 13, 2019 12:02 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: സം​​​സ്ഥാ​​​ന​​​ത്തെ ജ​​​യി​​​ൽ വ​​​കു​​​പ്പ് നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സീ​​​നി​​​യോ​​​രി​​​റ്റി ലി​​​സ്റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി നി​​​ല​​​നി​​​ന്നി​​​രു​​​ന്ന ത​​​ർ​​​ക്ക​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ൽ ഉ​​​ത്ത​​​ര​​​വ്. പ്ര​​​മോ​​​ഷ​​​നുമായി ബ​​​ന്ധ​​​പ്പെ​​​ട്ട് ജ​​​യി​​​ൽ വ​​​കു​​​പ്പി​​​ൽ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന സീ​​​നി​​​യോ​​​രി​​​റ്റി ത​​​ർ​​​ക്ക​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഇ​​​തോ​​​ടെ പ​​​രി​​​ഹാ​​​ര​​​മാ​​​യ​​​ത്.

ഭ​​​ര​​​ണ സൗ​​​ക​​​ര്യ​​​ത്തി​​​നാ​​​യി നോ​​​ർ​​​ത്ത്, സെ​​​ൻ​​​ട്ര​​​ൽ, സൗ​​​ത്ത് സോ​​​ണു​​​ക​​​ളാ​​​യി തി​​​രി​​​ച്ച​​​തി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്രി​​​സ​​​ണ്‍ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്ക് ഡെ​​​പ്യൂ​​​ട്ടി പ്രി​​​സ​​​ണ്‍ ഓ​​​ഫീ​​​സ​​​റാ​​​യി പ്ര​​​മോ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന​​​ത് യൂ​​​ണി​​​റ്റ്ത​​​ല​​​ത്തി​​​ലെ സീ​​​നി​​​യോ​​​രി​​​റ്റി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു​​​ള്ള പ്ര​​​മോ​​​ഷ​​​ൻ ത​​​സ്തി​​​ക​​​യാ​​​യ അ​​​സി​​​സ്റ്റ​​​ന്‍റ് സൂ​​​പ്ര​​​ണ്ട് ഗ്രേ​​​ഡ് ര​​​ണ്ടി​​​ലേ​​​ക്ക് ആ​​​ദ്യം നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച തീ​​​യ​​​തി​​​യോ യൂ​​​ണി​​​റ്റോ ക​​​ണ​​​ക്കാ​​​ക്കാ​​​തെ ഡെ​​​പ്യൂ​​​ട്ടി പ്രി​​​സ​​​ണ്‍ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യി പ്ര​​​മോ​​​ഷ​​​ൻ ല​​​ഭി​​​ച്ച തീ​​​യ​​​തി അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് സീ​​​നി​​​യോ​​​രി​​​റ്റി ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കി നി​​​യ​​​മ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. ഇ​​​ത് സം​​​സ്ഥാ​​​ന​​​ത്തൊ​​​ട്ടാ​​​കെ​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സീ​​​നി​​​യോ​​​രി​​​റ്റി ലി​​​സ്റ്റി​​​നെ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ട്രി​​​ബ്യൂ​​​ണ​​​ൽ വി​​​ധി. ജ​​​യി​​​ൽ വ​​​കു​​​പ്പി​​​ൽ നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച ശേ​​​ഷ​​​മു​​​ള്ള സീ​​​നി​​​യോ​​​രി​​​റ്റി ലി​​​സ്റ്റാ​​​ണ് പ്ര​​​മോ​​​ഷ​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ലു​​​ള്ള​​​ത്.


യൂ​​​ണി​​​റ്റ് ത​​​ല​​​ത്തി​​​ലു​​​ള്ള സീ​​​നി​​​യോ​​​രി​​​റ്റി ലി​​​സ്റ്റ് പ​​​രി​​​ഗ​​​ണി​​​ക്ക​​​രു​​​തെ​​​ന്നും ടി.​​​ആ​​​ർ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ ചെ​​​യ​​​ർ​​​മാ​​​നാ​​​യും സോ​​​മ​​​സു​​​ന്ദ​​​രം അം​​​ഗ​​​വു​​​മാ​​​യു​​​ള്ള കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രി​​​ബ്യൂ​​​ണ​​​ൽ ഡി​​​വി​​​ഷ​​​ൻ ബ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.