പിന്നോട്ടുരുണ്ട ജീപ്പ് ഇടിച്ചു തൊ​ഴി​ലാ​ളി സ്ത്രീ ​മ​രി​ച്ചു
Wednesday, October 9, 2019 11:30 PM IST
മ​​റ​​യൂ​​ർ: കാ​​ന്ത​​ല്ലൂ​​രി​​ൽ നി​​ർ​​മാ​​ണ ജോ​​ലി​​ക്കി​​ടെ ജീ​​പ്പ് ശ​​രീ​​ര​​ത്തി​​ലൂ​​ടെ ക​​യ​​റി സ്ത്രീ ​​തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു. മ​​റ​​യൂ​​ർ പ​​ട്ടി​​ക്കാ​​ട് സ്വ​​ദേ​​ശി ബാ​​ല​​ന്‍റെ ഭാ​​ര്യ ല​​ക്ഷ്മി (54) ആ​​ണ് ദാ​​രു​​ണ​​മാ​​യി മ​​രി​​ച്ച​​ത്. പ​​രി​​ക്കേ​​റ്റ മ​​റ​​യൂ​​ർ പ​​ട്ടി​​ക്കാ​​ട് സ്വ​​ദേ​​ശി സ​​ര​​സ്വ​​തി (40) മ​​റ​​യൂ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.

കാ​​ന്ത​​ല്ലൂ​​ർ ആ​​ണി​​വ​​ര​​മ​​ല ഭാ​​ഗ​​ത്തു സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​ടെ റി​​സോ​​ർ​​ട്ടി​​ലേ​​ക്കു റോ​​ഡ് നി​​ർ​​മാ​​ണ​​ത്തി​​ന്‍റെ കോ​​ണ്‍​ക്രീ​​റ്റ് ജോ​​ലി​​ക​​ൾ ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​പ​​ക​​ടം. ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്തോ​​ടെ നി​​ർ​​മാ​​ണ​​ജോ​​ലി ന​​ട​​ക്കു​​ന്ന സ്ഥ​​ല​​ത്തേ​​ക്കു സി​​മ​​ന്‍റു​​മാ​​യി​​വ​​ന്ന ജീ​​പ്പി​​ൽ​​നി​​ന്നു സി​​മ​​ന്‍റ് ഇ​​റ​​ക്കു​​ന്പോ​​ൾ ജീ​​പ്പ് പി​​ന്നോ​​ട്ട് ഉ​​രു​​ളു​​ക​​യും ല​​ക്ഷ​​്മി​​യെ​​യും ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന സ​​ര​​സ്വ​​തി​​യെ​​യും ഇ​​ടി​​ച്ചു​​വീ​​ഴ്ത്തു​​ക​​യു​​മാ​​യി​​രു​​ന്നു.


പ​​ത്ത​​ടി​​യോ​​ളം താ​​ഴ്ച​​യി​​ലേ​​ക്കു​​വീ​​ണ ഇ​​വ​​രു​​ടെ മു​​ക​​ളി​​ലേ​​ക്ക് ജീ​​പ്പ് മ​​റി​​ഞ്ഞു. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ ഇ​​രു​​വ​​രേ​​യും പ​​തി​​നാ​​ല് കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള സാ​​ഹാ​​യ​​ഗി​​രി ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ല​​ക്ഷ്മി​​യു​​ടെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മ​​റ​​യൂ​​ർ പോ​​ലീ​​സ് എ​​ത്തി ഇ​​ൻ​​ക്വ​​സ്റ്റ് ന​​ട​​പ​​ടി​ പൂ​​ർ​​ത്തി​​യാ​​ക്കി മൃ​​ത​​ദേ​​ഹം അ​​ടി​​മാ​​ലി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നാ​​യി അ​​യ​​ച്ചു. സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​യ്ക്കു പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ൽ ന​​ട​​ത്തും. മ​​ക്ക​​ൾ: മാ​​രി​​യ​​മ്മ, പ​​ട്ട് (മാ​​രി), ശി​​വ​​ൻ. മ​​രു​​മ​​ക്ക​​ൾ: രാ​​ജേ​​ഷ്, മ​​ണി, പ്രി​​യ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.