ര​ണ്ടി​ല ചി​ഹ്നം ന​ഷ്ട​പ്പെ​ടു​ത്തി​യ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കും: ജോ​യി ഏ​ബ്ര​ഹാം
ര​ണ്ടി​ല ചി​ഹ്നം ന​ഷ്ട​പ്പെ​ടു​ത്തി​യ​തു  തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കും:  ജോ​യി ഏ​ബ്ര​ഹാം
Tuesday, September 24, 2019 1:20 AM IST
തൊ​​ടു​​പു​​ഴ:​ കെ.​​എം.​​മാ​​ണി​​യു​​ടെ പി​​ന്തു​​ട​​ർ​​ച്ചാ​​വ​​കാ​​ശം കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് പി.​​ജെ.​​ജോ​​സ​​ഫ് വി​​ഭാ​​ഗ​​ത്തി​​നാ​​ണെ​​ന്നും ഇ​​ത് ഒ​​രു കു​​ടും​​ബ​​ത്തി​​ന് അ​​വ​​കാ​​ശ​​പ്പെ​​ട്ട​​ത​​ല്ലെ​​ന്നും പാ​​ർ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജോ​​യി ഏ​​ബ്ര​​ഹാം.​ തൊ​​ടു​​പു​​ഴ​​യി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.​

കെ.​​എം.​​മാ​​ണി​​യു​​ടെ ത​​ന്ത്ര​​ങ്ങ​​ളു​​ടെ സ്ഥാ​​ന​​ത്ത് ഇ​​പ്പോ​​ൾ കു​​ത​​ന്ത്ര​​ങ്ങ​​ളാ​​ണ് ഒ​​രു​​വി​​ഭാ​​ഗ​​ത്തെ ഭ​​രി​​ക്കു​​ന്ന​​ത്.​ പ​​ക്വ​​ത​​യി​​ല്ലാ​​ത്ത നേ​​തൃ​​ത്വ​​മാ​​ണ് ഇ​​വ​​രു​​ടേ​​ത്.​ ദു​​ര​​ഭി​​മാ​​നം മൂ​​ലം ര​​ണ്ടി​​ല ചി​​ഹ്നം പോ​​ലും ഇ​​വ​​ർ ന​​ഷ്ട​​പ്പെ​​ടു​​ത്തി. ഇ​​തെ​​ല്ലാം ജ​​ന​​ങ്ങ​​ൾ കാ​​ണു​​ന്നു​​ണ്ട്.​ പാ​​ലാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​തു പ്ര​​തി​​ഫ​​ലി​​ക്കും.​​


യു​​ഡി​​എ​​ഫി​​ലെ യ​​ഥാ​​ർ​​ത്ഥ ഘ​​ട​​ക​ക​​ക്ഷി വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന കേ​​ര​​ള കോ​​ണ്‍​ഗ്ര​​സാ​​ണ്.​ ജോ​​സ് കെ.​​മാ​​ണി വി​​ഭാ​​ഗ​​ത്തി​​ന്‍റെ അം​​ഗീ​​കാ​​രം അ​​തി​​ന് ആ​​വ​​ശ്യ​​മി​​ല്ല.​​പാ​​ർ​​ട്ടി​​യി​​ലെ ബ​​ഹു​​ഭൂ​​രി​​പ​​ക്ഷ​​വും പി.​​ജെ.​ ജോ​​സ​​ഫി​​നൊ​​പ്പ​​മാ​​ണെ​​ന്നും ജോ​​യി ഏ​​ബ്ര​​ഹാം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.