ബി​ഗ് ബി​ല്യ​ണ്‍ ഡേ​യ്സി​ന് ത​യാറാ​യി ഫ്ളി​പ്കാ​ർ​ട്ടി​ന്‍റെ മാ​ർ​ക്യു​വും പെ​ർ​ഫ​ക്ട് ഹോം​സും
Monday, September 23, 2019 11:46 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ മു​​​ൻ​​​നി​​​ര ഇ​-​​കൊ​​​മേ​​​ഴ്സ് വി​​​പ​​​ണി​​​യാ​​​യ ഫ്ളി​​​പ്കാ​​​ർ​​ട്ടി​​​ന്‍റെ ബി​​​ഗ് ബി​​​ല്യ​​​ണ്‍ ഡേ​​​യ്സി​​​നൊ​​​രു​​​ങ്ങി ക​​​ന്പ​​​നി​​​യു​​​ടെ അ​​​പ്ല​​​യ​​​ൻ​​​സ​​​സ് ബ്രാ​​​ൻ​​​ഡാ​​​യ മാ​​​ർ​​​ക്യു​​​വും ഫ​​​ർ​​​ണീ​​​ച്ച​​​ർ ബ്രാ​​​ൻ​​​ഡാ​​​യ പെ​​​ർ​​​ഫ​​​ക്ട് ഹോം​​​സും. ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്ത് ക​​​ന്പ​​​നി നി​​​ര​​​വ​​​ധി ഓ​​​ഫ​​​റു​​​ക​​​ളാ​​​ണ് മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ മാ​​​ർ​​​ക്യു ഹൈ​​​ടെ​​​ക് ഹോം, ​​​പേ​​​ഴ്സ​​​ണ​​​ൽ ഓ​​​ഡി​​​യോ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ആ​​​ൻ​​​ഡ്രോ​​​യ്ഡ് ടി​​​വി സ്ട്രീ​​​മിം​​ഗ് ബോ​​​ക്സും കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ അ​​​ധി​​​ക​​​മാ​​​യി ചേ​​​ർ​​​ത്തി​​​രു​​​ന്നു. കൂ​​​ടാ​​​തെ വാ​​​ഷിം​​ഗ് മെ​​​ഷീ​​​നു​​​ക​​​ളു​​​ടെ​​​യും റ​​​ഫ്രി​​​ജ​​റേ​​​റ്റ​​​റു​​​ക​​​ളു​​​ടെ​​​യും നി​​​ല​​​വി​​​ലു​​​ള്ള വി​​​ഭാ​​​ഗ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ എ​​​ണ്ണം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി.


ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ വി​​​പ​​​ണ​​​നാ​​​ന​​​ന്ത​​​ര സു​​​ര​​​ക്ഷ​​​യ്ക്കു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ൽ അ​​ത്ത​​ര​​ത്തി​​ലു​​ള്ള സേ​​​വ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി മാ​​​ർ​​​ക്യു കെ​​​യ​​​ർ എ​​​ന്ന പ​​​ദ്ധ​​​തി​​​യും ക​​​ന്പ​​​നി ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​നാ​​​യി 4000 ല​​​ധി​​​കം സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ​​​ഗ്ധ​​​രാ​​​ണ് ഇ​​​ന്ത്യ​​​യൊ​​​ട്ടാ​​​കെ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.