എറിന്‍റെ ‘ഫ്രാൻസിസ് മാർപാപ്പ’ റോമിലെത്തി
Monday, September 23, 2019 1:06 AM IST
മു​ണ്ട​ക്ക​യം: അ​ദ്‌​ലി​മി​ന സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​മി​ൽ എ​ത്തി​യ വി​ജ​യ​പു​രം ബി​ഷ​പ് ഡോ.​സെ​ബാ​സ്റ്റ്യ​ൻ തെ​ക്കെ​ത്തെ​ച്ചേ​രി​ൽ ന​ൽ​കി​യ സ​മ്മാ​നം ക​ണ്ട് ഒ​രു നി​മി​ഷം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വി​സ്മ​യി​ച്ചു. ത​ന്‍റെ മ​നോ​ഹ​ര​മാ​യൊ​രു ചി​ത്രം.. സ​ന്തോ​ഷ​ത്തോ​ടെ അ​തു സ്വീ​ക​രി​ക്ക​വേ ആ​രാ​ണ് വ​ര​ച്ചെ​ന്ന് അ​ദ്ദേ​ഹം അ​ന്വേ​ഷി​ച്ചു. അ​പ്പോ​ൾ ഇ​ങ്ങ് മു​ണ്ട​ക്ക​യ​ത്ത് ഒ​രു പ​ത്താം ക്ലാ​സു​കാ​രി ത​ന്‍റെ “ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ’’ റോ​മി​ലേ​ക്കു പ​റ​ന്ന​തി​ന്‍റെ ത്രി​ല്ലി​ൽ ആ​യി​രു​ന്നു.

വി​ജ​യ​പു​രം രൂ​പ​ത മു​ണ്ട​ക്ക​യം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​കാം​ഗ​വും മ​ത​ബോ​ധ​ന ഹെ​ഡ്മാ​സ്റ്റ​റു​മാ​യ റോ​ബി​ൻ സ്രാ​ന്പി​ക്ക​ലി​ന്‍റെ​യും മി​നി​യു​ടെ​യും മ​ക​ളാ​യ എ​റി​ൻ റോ​ബി​ൻ വ​ര​ച്ച‌ ഫ്രാ​ൻ​സീ​സ് പാ​പ്പ​യു​ടെ ചി​ത്ര​മാ​ണ് വ​ത്തി​ക്കാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ൽ വി​ജ​യ​പു​രം ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്ത​ച്ചേ​രി​ൽ മാ​ർ​പാ​പ്പ​യ്ക്കു സ​മ്മാ​നി​ച്ച​ത്.


വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജ​സ്റ്റി​ൻ മ​ഠ​ത്തി​പ്പ​റ​ന്പി​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ‌മൂ​ന്നു ദി​വ​സ​ങ്ങ​ൾ മാ​ത്ര​മെ​ടു​ത്താ​ണു എ​റി​ൻ ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. നി​ര​വ​ധി​യാ​യ ജീ​വ​സു​റ്റ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​ട്ടു​ള്ള എ​റി​ൻ എ​രു​മേ​ലി നി​ർ​മ​ലാ സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഐ​റി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മാ​യി ചി​ത്ര​കാ​ര​ൻ​കൂ​ടി​യാ​യ ‌പി​താ​വ് റോ​ബി​നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​യ സ​ഹോ​ദ​ര​ൻ എ​റി​ക്കും കൂ​ടെ​യു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.