ചെന്നിത്തല കരുതിവച്ച തുക കൃഷ്ണപ്രിയയ്ക്ക് കൈമാറി
ചെന്നിത്തല കരുതിവച്ച തുക കൃഷ്ണപ്രിയയ്ക്ക് കൈമാറി
Sunday, September 22, 2019 12:24 AM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: മ​​​ക​​​ന്‍റെ വി​​​വാ​​​ഹ​​​സ​​​ത്കാ​​​ര​​​ത്തി​​​നാ​​​യി ക​​​രു​​​തി​​​വ​​​ച്ച തു​​​ക ക​​​ല്യോ​​​ട്ട് കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ട യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കൃ​​​പേ​​​ഷി​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ പ​​​ഠ​​​ന​​​ച്ചെ​​​ല​​​വി​​​നാ​​​യി പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല കൈ​​​മാ​​​റി.

കൃ​​​പേ​​​ഷി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ല്യോ​​​ട്ട് നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കി​​​യ കി​​​ച്ചൂ​​​സ് എ​​​ന്ന വീ​​​ട്ടി​​​ൽ ഭാ​​​ര്യ അ​​​നി​​​ത, മ​​​ക​​​ൻ ഡോ.​ ​​രോ​​​ഹി​​​ത്, മ​​​രു​​​മ​​​ക​​​ൾ ഡോ.​ ​​ശ്രീ​​​ജ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പ​​​മെ​​​ത്തി​​​യാ​​​ണ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല കൃ​​​പേ​​​ഷി​​​ന്‍റെ സ​​​ഹോ​​​ദ​​​രി കൃ​​​ഷ്ണ​​​പ്രി​​​യ​​​യ്ക്ക് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ കൈ​​​മാ​​​റി​​​യ​​​ത്. കോ​​​ഴി​​​ക്കോ​​​ട് ദേ​​​വ​​​ഗി​​​രി കോ​​​ള​​​ജി​​​ൽ ബി​​​രു​​​ദ​​​വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​ണ് കൃ​​​ഷ്ണ​​​പ്രി​​​യ.


കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ട ശ​​​ര​​​ത്‌​​​ലാ​​​ലി​​​ന്‍റേ​​യും കൃ​​​പേ​​​ഷി​​​ന്‍റേ​​യും സ്മൃ​​​തി​​​കു​​​ടീ​​​ര​​​ത്തി​​​ൽ പു​​​ഷ്പാ​​​ർ​​​ച്ച​​​ന ന​​​ട​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് ചെ​​​ന്നി​​​ത്ത​​​ല​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ഇ​​​രു​​​വ​​​രു​​​ടെ​​​യും വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ ക​​​ണ്ട​​​ത്. രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ എം​​​പി​​​യും കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സം​​​സ്ഥാ​​​ന-​​​ജി​​​ല്ലാ നേ​​​താ​​​ക്ക​​​ളും പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​​താ​​​വി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.