ദേ​ശീ​യ ക്ലാ​സി​ക് പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് മു​രി​ക്കാ​ശേ​രി​യി​ൽ
Sunday, September 22, 2019 12:06 AM IST
മുരിക്കാശേരി (ഇ​​ടു​​ക്കി): ദേ​​ശീ​​യ ക്ലാ​​സി​​ക് പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നു മു​​രി​​ക്കാ​​ശേ​​രി ഒ​​രു​​ങ്ങി. 26 മു​​ത​​ൽ 30 വ​​രെ​​യാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​ത്. 26ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30-ന് ​​വാ​​ത്തു​​ക്കു​​ടി പ​​ഞ്ചാ​​യ​​ത്ത് ഗ്രൗ​​ണ്ടി​​ൽ​​നി​ന്നു പാ​​വ​​നാ​​ത്മ കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ലേ​​ക്ക്‌ വി​​ളം​​ബ​​ര​​ജാ​​ഥ ന​​ട​​ക്കും.

ഇ​​രു​​പ​​തി​​നാ​​യി​​ര​​ത്തോ​​ളം പേ​​ർ പ​​ങ്കെ​​ടു​​ക്കു​​ന്ന വ​​ർ​​ണാ​​ഭ​​മാ​​യ വി​​ള​​ംബ​​ര​​ജാ​​ഥ​​യി​​ൽ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള കാ​​യി​​ക താ​​ര​​ങ്ങ​​ൾ, വാ​​ത്തി​​ക്കു​​ടി പ​​ഞ്ചാ​​യ​​ത്തി​​ലെ സ്കൂ​​ൾ, കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ, കു​​ടും​​ബ​​ശ്രീ അം​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ അ​​ണി​​നി​​ര​​ക്കും. 800-ല​​ധി​​കം കാ​​യി​​ക​​താ​​ര​​ങ്ങ​​ൾ മ​​ത്സ​​ര​​ത്തി​​ൽ മാ​​റ്റു​​ര​​യ്ക്കും. തു​​ട​​ർ​​ന്ന് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് കാ​​യി​​ക​​മ​​ന്ത്രി ഇ.​​പി. ജ​​യ​​രാ​​ജ​​ൻ ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്യും. മ​​ന്ത്രി എം.​​എം. മ​​ണി അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. 30-ന് ​​ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും അ​​വാ​​ർ​​ഡു​​ദാ​​ന​​വും വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി പ്ര​​ഫ. സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ് നി​​ർ​​വ​​ഹി​​ക്കും. ഒ​​ളി​​ന്പ്യ​​ൻ മേ​​ഴ്സി കു​​ട്ട​​ൻ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും.

രാ​​വി​​ലെ ഏ​​ഴു​​മു​​ത​​ൽ രാ​​ത്രി 11 വ​​രെ​​യാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്. വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ൽ വി​​വി​​ധ സ്കൂ​​ൾ, കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ ന​​ട​​ത്തു​​ന്ന ക​​ലാ​​സ​​ന്ധ്യ​​ക​​ളും അ​​ര​​ങ്ങേ​​റും. വി​​വി​​ധ സ​​ർ​​ക്കാ​​ർ ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റു​​ക​​ൾ, വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ൾ, കു​​ടും​​ബ​​ശ്രീ എ​​ന്നി​​വ​​യു​​ടെ മു​​പ്പ​​തി​​ല​​ധി​​കം സ്റ്റാ​​ളു​​ക​​ളും സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ലെ മൂ​​ന്നു വേ​​ദി​​ക​​ളി​​ൽ മ​​ത്സ​​ര​​വും കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും ന​​ട​​ക്കും. കാ​​യി​​ക മ​​ത്സ​​രം കാ​​ണാ​​നെ​​ത്തു​​ന്ന​​വ​​രു​​ടെ സൗ​​ക​​ര്യാ​​ർ​​ഥം കെ ​​എ​​സ്ആ​​ർ​​ടി​​സി​​യും സ്വ​​കാ​​ര്യ ബ​​സു​​ക​​ളും പ്ര​​ത്യേ​​ക സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തും. ഇ​​ടു​​ക്കി ജി​​ല്ല ആ​​ദ്യ​​മാ​​യാ​​ണ് ദേ​​ശീ​​യ പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് വേ​​ദി​​യാ​​കു​​ന്ന​​ത്.


ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, പി.​​സി. ജോ​​ർ​​ജ്, ഇ​​ന്ത്യ​​ൻ പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ പി.​​ജെ. ജോ​​സ​​ഫ്, ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കൊ​​ച്ചു​​ത്രേ​​സ്യ പൗ​​ലോ​​സ്, ക​​ട്ട​​പ്പ​​ന ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ ജോ​​യി വെ​​ട്ടി​​ക്കു​​ഴി, ജി​​ല്ലാ ക​​ള​​ക്ട​​ർ എ​​ച്ച്.​​ ദി​​നേ​​ശ​​ൻ, ഇ​​ടു​​ക്കി രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ, പാ​​വ​​നാ​​ത്മ കോ​​ള​​ജ് മാ​​നേ​​ജ​​ർ ഫാ. ​​ജോ​​സ് പ്ലാ​​ച്ചി​​ക്ക​​ൽ, സം​​സ്ഥാ​​ന പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​സ്. സാ​​ബു, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം നോ​​ബി​​ൾ ജോ​​സ​​ഫ്, കെഎ​​സ്ആ​​ർ​​ടി​​സി ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡം​​ഗം സി.​​വി. വ​​ർ​​ഗീ​​സ്, ജി​​ല്ലാ സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് റോ​​മി​​യോ സെ​​ബാ​​സ്റ്റ്യ​​ൻ, കേ​​ര​​ള പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ് അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി വേ​​ണു ജി. ​​നാ​​യ​​ർ, ഇ​​ടു​​ക്കി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് റെ​​ജി മു​​ക്കാ​​ട്ട്, വാ​​ത്തി​​ക്കു​​ടി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​കെ. രാ​​ജു, പാ​​വ​​നാ​​ത്മ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​വി. ജോ​​ണ്‍​സ​​ണ്‍, കോ​​ള​​ജ് വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ബെ​​ന്നോ പു​​തി​​യ​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

ചാ​​ന്പ​​ൻ​​ഷി​​പ്പി​​ന്‍റെ ര​​ണ്ടാം​​ദി​​ന​​മാ​​യ 27‌ന് ​​ഇ.​​എ​​സ്. ബി​​ജി​​മോ​​ൾ എം​​എ​​ൽ​​എ, സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ.​​കെ. ജ​​യ​​ച​​ന്ദ്ര​​ൻ, ബി​​ജെ​​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ബി​​നു ജെ. ​​കൈ​​മ​​ൾ എ​​ന്നി​​വ​​ർ മു​​ഖ്യാ​​തി​​ഥി​​ക​​ളാ​​കും. 28ന് ​​പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ഇ​​ബ്രാ​​ഹിം​​കു​​ട്ടി ക​​ല്ലാ​​ർ എ​​ന്നി​​വ​​ർ മു​​ഖ്യാ​​ഥി​​തി​​ക​​ളാ​​കും. 29ന് ​​എ​​സ് രാ​​ജേ​​ന്ദ്ര​​ൻ എം​​എ​​ൽ​​എ, ച​​ല​​ച്ചി​​ത്ര ന​​ട​​നും തി​​ര​​ക്ക​​ഥാ​​കൃ​​ത്തു​​മാ​​യ ര​​ഞ്ജി പ​​ണി​​ക്ക​​ർ, സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ.​​കെ. ശി​​വ​​രാ​​മ​​ൻ, മു​​ൻ എം​​പി ജോ​​യ്സ് ജോ​​ർ​​ജ് എ​​ന്നി​​വ​​ർ മു​​ഖ്യാ​​തി​​ഥി​​ക​​ളാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.