വൈഎംസിഎ സമാധാന ഫെസ്റ്റ് സമാപിച്ചു
Saturday, September 21, 2019 11:56 PM IST
ആലുവ: യുവജനങ്ങൾ ലോകസമാധാനത്തിന്റെ വക്താക്കളായി മാറണമെന്ന് ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത. ആലുവ വൈഎംസിഎ ക്യാന്പ് സെന്ററിൽ വൈഎംസിഎ കേരള റീജിയൻ മിഷൻ ആൻഡ് ഡവലപ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല സമാധാന യൂത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.
വൈഎംസിഎ സംസ്ഥാന ചെയർപേഴ്സണ് കുമാരി കുര്യാസ് അധ്യക്ഷത വഹിച്ചു. വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു മുഖ്യാതിഥി ആയിരുന്നു. ദേശീയ വൈസ് പ്രസിഡന്റ് വി. അശോകൻ സോളമൻ സമാധാന സന്ദേശം നൽകി.
ലോകസമാധാനവും യുവജന പ്രവർത്തനങ്ങളും എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പഠന സമ്മേളനം മിഷൻ ആൻഡ് ഡവലപ്മെന്റ് കമ്മിറ്റി ചെയർമാൻ പി.എം. ജേക്കബിന്റെ അധ്യക്ഷതയിൽ വൈഎംസിഎ സംസ്ഥാന ട്രഷറർ പ്രഫ. ഡോ. രാജൻ ജോർജ് പണിക്കർ ഉദഘാടനം ചെയ്തു.