എഐടിയുസി യൂണിയനുകളുടെ സംസ്ഥാന കണ്വൻഷൻ നടത്തി
Saturday, September 21, 2019 12:48 AM IST
കൊച്ചി: കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ എഐടിയുസി യൂണിയനുകളുടെ സംസ്ഥാന കണ്വൻഷൻ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എം. സുകുമാരപിള്ള സ്മാരകഹാളിൽ ചേർന്ന കണ്‍വൻഷനിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എ.എൻ. രാജൻ, വാഴൂർ സോമൻ, കെ.കെ. അഷ്റഫ്, എലിസബത്ത് അസീസി, ആർ.പ്രസാദ്, എറണാകുളം ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി, ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. വി. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.