സ​ർ​ക്കാ​രു​ക​ൾ പ​രാ​ജ​യം: വേ​ണു​ഗോ​പാ​ൽ
സ​ർ​ക്കാ​രു​ക​ൾ പ​രാ​ജ​യം: വേ​ണു​ഗോ​പാ​ൽ
Saturday, September 21, 2019 12:44 AM IST
പാ​​ലാ: കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രു​​ക​​ള്‍ എ​​ല്ലാ മേ​​ഖ​​ല​​യി​​ലും പ​​രാ​​ജ​​യ​​മാ​​ണെ​​ന്ന് എ​​ഐ​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍. പാ​​ലാ​​യി​​ല്‍ മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ദ്ദേ​​ഹം.

കേ​​ന്ദ്ര സ​​ര്‍​ക്കാ​​രി​​ന്‍റെ വി​​ക​​ല​​മാ​​യ സാ​​മ്പ​​ത്തി​​ക​​ന​​യം മൂ​​ലം അ​​തി​​രൂ​​ക്ഷ​​മാ​​യ സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യാ​​ണ് രാ​​ജ്യ​​ത്ത് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ഓ​​ട്ടോ​​മൊ​​ബൈ​​ല്‍ രം​​ഗ​​ത്തു മാ​​ത്രം മു​​ന്നേ​​കാ​​ല്‍ ല​​ക്ഷം പേ​​ര്‍​ക്കു തൊ​​ഴി​​ല്‍ ന​​ഷ്ട​​പ്പെ​​ട്ടു. നോ​​ട്ടു നി​​രോ​​ധ​​വ​​നും വേ​​ണ്ട​​ത്ര മു​​ന്നൊ​​രു​​ക്ക​​മി​​ല്ലാ​​തെ ജി​​എ​​സ്ടി ന​​ട​​പ്പാ​​ക്കി​​യ​​തും രാ​​ജ്യ​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക മേ​​ഖ​​ല ത​​ക​​ര്‍​ത്തു. ചെ​​റു​​പ്പ​​ക്കാ​​ര്‍ തൊ​​ഴി​​ലി​​ല്ലാ​​തെ വ​​ല​​യു​​ന്നു. വി​​ഭാ​​ഗീ​​യ​​ത​​യും വ​​ര്‍​ഗീ​​യ​​ത​​യും ഇ​​ള​​ക്കി​​വി​​ടു​​ന്ന ന​​യ​​മാ​​ണ് കേ​​ന്ദ്ര സ​​ര്‍​ക്കാ​​രി​​ന്‍റേ​​തെ​​ന്നും വേ​​ണു​​ഗോ​​പാ​​ല്‍ പ​​റ​​ഞ്ഞു.


കി​​ഫ്ബി കാ​​ര്യ​​ത്തി​​ല്‍ കേ​​ര​​ള സ​​ര്‍​ക്കാ​​ര്‍ ഓ​​ഡി​​റ്റി​​നു ത​​യാ​​റാ​​ക​​ണ​​മെ​​ന്നും അ​​ഴി​​മ​​തി മൂ​​ടി​​വ​​യ്ക്കാ​​നാ​ണു കേ​​ര​​ള സ​​ര്‍​ക്കാ​​ര്‍ ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്നും അ​ദ്ദേ​ഹം കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.