കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്: ഹര്‍ജി പിന്‍വലിച്ചു
Thursday, September 19, 2019 12:36 AM IST
കൊച്ചി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ബൂത്തു ഭാരവാഹികള്‍ മുതല്‍ എഐസിസി പ്രസിഡന്റുവരെയുള്ളവരെ തെരഞ്ഞെടുപ്പിലൂടെ നിയമിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശിയും പാര്‍ട്ടിയംഗവുമായ ഹിലാരി സക്കറിയ നല്കിയ ഹര്‍ജി പിന്‍വലിച്ചു.
രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരെ എതിര് കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരുന്നത്. 2017 ജൂണിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് ഭാരവാഹികളെ നിശ്ചയിച്ചത്. എഐസിസി പ്രസിഡന്റ് അടക്കമുള്ള സ്ഥാനങ്ങളിലേക്ക് നേതാക്കളെ നോമിനേറ്റ് ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ടിരുന്നു.