തോ​ട്ടി​ൽ ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, September 18, 2019 11:36 PM IST
കാ​​യം​​കു​​ളം: കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റാ​​ൻ​​ഡി​​ന് സ​​മീ​​പം ക​​രി​​പ്പു​​ഴ തോ​​ട്ടി​​ലേ​​ക്ക് എ​​ടു​​ത്ത് ചാ​​ടി​​യ യു​​വാ​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം മ​​ണി​​ക്കൂ​​റു​​ക​​ൾ നീ​​ണ്ട തെ​​ര​​ച്ചി​​ലു​​ക​​ൾ​​ക്കൊ​​ടു​​വി​​ൽ ക​​ണ്ടെ​​ത്തി.​​ഏ​​ക​​ദേ​​ശം 45 വ​​യ​​സ് തോ​​ന്നി​​ക്കു​​ന്ന യു​​വാ​​വാ​​ണ് ദേ​​ശീ​​യ പാ​​ത​​യി​​ലെ പാ​​ല​​ത്തി​​ന്‍റെ കി​​ഴ​​ക്കു​​ഭാ​​ഗ​​ത്തു നി​​ന്നു തോ​​ട്ടി​​ലേ​​ക്ക് ചാ​​ടി​​യ​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12 മ​​ണി​​യോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം .

ഒ.​​എ​​ൻ.​​കെ ജം​​ഗ്ഷ​​നി​​ൽ നി​​ന്നും ദേ​​ശീ​​യ​​പാ​​ത​​യി​​ലൂ​​ടെ ഓ​​ടി​​യെ​​ത്തി​​യ യു​​വാ​​വ് പാ​​ല​​ത്തി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ തോ​​ട്ടി​​ലേ​​ക്ക് എ​​ടു​​ത്തു ചാ​​ടു​​ക​​യാ​​യി​​രു​​ന്നു എ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു . സം​​ഭ​​വം ക​​ണ്ട​​വ​​ർ ഉ​​ട​​ൻ​​ത​​ന്നെ അ​​ഗ്നി​​ശ​​മ​​ന സേ​​ന​​യേ​​യും പോ​​ലീ​​സി​​നെ​​യും വി​​വ​​ര​​മ​​റി​​യി​​ച്ചു.​​


സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ വൈ. ​​ഷ​​ഫീ​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ഗ്നി​​ശ​​മ​​ന സേ​​ന​​യും കൊ​​ല്ല​​ത്തു നി​​ന്നും അ​​ഗ്നി​​ശ​​മ​​ന സേ​​ന​​യു​​ടെ സ്കൂ​​ബാ മു​​ങ്ങ​​ൽ വി​​ദ​​ഗ്ധ സം​​ഘ​​വു​​മെ​​ത്തി മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം തി​​ര​​ച്ചി​​ൽ ന​​ട​​ത്തി. വൈ​​കുന്നേരം ആ​റോടെ പാ​​ല​​ത്തി​​ന് പ​​ടി​​ഞ്ഞാ​​റു​​വ​​ശ​​ത്തു നി​​ന്നു​​മാ​​ണ് മൃ​​ത​​ദേ​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. മൃ​​ത​​ദേ​​ഹം താ​​ലൂ​​ക്കാ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്ക് മാ​​റ്റി . അ​​ഞ്ച​​ര​​യ​​ടി ഉ​​യ​​ര​​മു​​ള്ള ഇ​​യാ​​ൾ മെ​​റൂ​​ണ്‍ ക​​ള​​റി​​ലു​​ള്ള ഷ​​ർ​​ട്ടാ​​ണ് ധ​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കൈ​​യ്യി​​ൽ വ​​ള​​യും ധ​​രി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.