സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ വ്യാ​പാ​രികളുടെ ധ​​​ർ​​​ണ
Wednesday, September 18, 2019 11:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​ങ്ങ​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​ത്തു സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ധ​​​ർ​​​ണ ന​​​ട​​​ത്തി. പ്ര​​​ള​​​യ​​​ത്തി​​​ൽ ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ച വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്ന് ഒ​​​രു സ​​​ഹാ​​​യ​​​വും ഇ​​​തേ​​​വ​​​രെ ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്ന് ധ​​​ർ​​​ണ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി. ​​​ന​​​സ​​​റു​​​ദീ​​​ൻ പ​​​റ​​​ഞ്ഞു.

പ്രള​​​യ​​​ത്തി​​​ൽ ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ച വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​ക്കാ​​​ൻ​​​പോ​​​ലും സ​​​ർ​​​ക്കാ​​​രി​​​നാ​​​യി​​​ട്ടി​​​ല്ല. പ്ര​​​ള​​​യ​​​കാ​​​ല​​​ത്തു വ്യാ​​​പാ​​​രി​​​ക​​​ൾ സ​​​ഹ​​​ക​​​രി​​​ച്ച​​​തി​​​നു പ്ര​​​തി​​​ഫ​​​ല​​​മെ​​​ന്ന വി​​​ധ​​​ത്തി​​​ൽ ഒ​​​രു ശ​​​ത​​​മാ​​​നം സെ​​​സാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് കി​​​ട്ടാ​​​നു​​​ള്ള​​​ത് കി​​​ട്ടാ​​​നാ​​​ണ് ഈ ​​​സ​​​മ​​​രമെന്നും ന​​​സ​​​റു​​​ദീ​​​ൻ പ​​​റ​​​ഞ്ഞു.

വ്യാ​​​പാ​​​രി​​​ക​​​ളോ​​​ട് സ​​​ർ​​​ക്കാ​​​ർ ഇ​​​ത്ത​​​രം നി​​​ഷേ​​​ധ​​​സ​​​മീ​​​പ​​​നം തു​​​ട​​​ർ​​​ന്നാ​​​ൽ പാ​​​ർ​​​ലെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​തി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​ഷേ​​​ധം അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലു​​​ണ്ടാ​​​കും. വ്യാ​​​പാ​​​രി​​​ക​​​ൾ സ​​​മ​​​രം ന​​​ട​​​ത്തു​​​ന്പോ​​​ൾ പു​​​റം തി​​​രി​​​ഞ്ഞു നി​​​ൽ​​​ക്കു​​​ന്ന സ​​​മീ​​​പ​​​നം രാ​​​ഷ്‌​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ മാ​​​റ്റ​​​ണം. വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കാ​​​യി വാ​​​ട​​​ക​​​നി​​​യ​​​മം മാ​​​റ്റ​​​ണം. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​തെ ഏ​​​തെ​​​ങ്കി​​​ലും വ്യാ​​​പാ​​​രി​​​യെ ഒ​​​ഴി​​​പ്പി​​​ക്കാ​​​ൻ വ​​​ന്നാ​​​ൽ ശ​​​ക്ത​​​മാ​​​യി നേ​​​രി​​​ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി രാ​​​ജു​​​പ്ര​​​സാ​​​ദ്, ട്ര​​​ഷ​​​റ​​​ർ ദേ​​​വ​​​സ്യ മേ​​​ച്ചേ​​​രി, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ കെ. ​​​അ​​​ഹ​​​മ്മ​​​ദ് ഷ​​​രീ​​​ഫ്, എം.​​​കെ. തോ​​​മ​​​സ്കു​​​ട്ടി, കെ.​​​വി. അ​​​ബ്ദു​​​ൾ ഹ​​​മീ​​​ദ്, പി.​​​കു​​​ഞ്ഞാ​​​വു ഹാ​​​ജി, പെ​​​രി​​​ങ്ങ​​​മ്മ​​​ല രാ​​​മ​​​ച​​​ന്ദ്ര​​​ൻ, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ പി,​​​സി. ജേ​​​ക്ക​​​ബ്, കെ.​​​എ​​​ൻ. ദി​​​വാ​​​ക​​​ര​​​ൻ, എ.​​​ജെ. ഷാ​​​ജ​​​ഹാ​​​ൻ, ബാ​​​ബു കോ​​​ട്ട​​​യി​​​ൽ, ദേ​​​വ​​​രാ​​​ജ​​​ൻ,കെ. ​​​സേ​​​തു​​​മാ​​​ധ​​​വ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.