സം​സ്ഥാ​ന ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് തൊ​ടു​പു​ഴ​യി​ൽ
Wednesday, September 18, 2019 11:27 PM IST
തൊ​​ടു​​പു​​ഴ:​ സം​​സ്ഥാ​​ന ജൂ​​ണി​​യ​​ർ നെ​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് 21,22 തീ​​യ​​തി​​ക​​ളി​​ൽ ന്യൂ​​മാ​​ൻ​ കോ​​ള​​ജി​​ൽ ന​​ട​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. ​ജി​​ല്ലാ നെ​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്തി​​ൽ ജി​​ല്ല​​യി​​ൽ ന​​ട​​ത്തു​​ന്ന പ്ര​​ഥ​​മ​ സം​​സ്ഥാ​​ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പാ​​ണി​​ത്.​ സം​​സ്ഥാ​​ന​​ത്തെ 14 ജി​​ല്ല​​ക​​ളി​​ൽ​നി​​ന്നു​​മാ​​യി ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യു​മാ​യി 28 ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ക്കും. 21​നു ​രാ​​വി​​ലെ എ​​ട്ടി​​നു കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ടെ മാ​​ർ​​ച്ച് പാ​​സ്റ്റോ​​ടെ ആ​​രം​​ഭി​​ക്കു​​ന്ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് എം​​പി ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ​ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ പ്ര​​ഫ.​​ജെ​​സി ആ​​ന്‍റ​​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.


22​ന് ഉ​​ച്ച​​യ്ക്ക് ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​നം പി.​​ജെ. ​ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.