തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ വാ​ഹ​നം മ​റി​ഞ്ഞു മൂന്നുപേ​ർ മ​രി​ച്ചു
തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ വാ​ഹ​നം മ​റി​ഞ്ഞു മൂന്നുപേ​ർ മ​രി​ച്ചു
Monday, September 16, 2019 11:40 PM IST
രാ​​ജ​​കു​​മാ​​രി: കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു തൊ​​ഴി​​ലാ​​ളി​​ക​​ളു​​മാ​​യി ത​​മി​​ഴ്നാ​​ട്ടി​​ലെ തേ​​നി​​യി​​ലേ​​ക്കു​​പോ​​യ ജീ​​പ്പ് മ​​റി​​ഞ്ഞു മൂന്നുപേ​​ർ മ​​രി​​ച്ചു. ബോ​​ഡി​​നാ​​യ്ക്ക​​ന്നൂ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​യ ക​​ണ്ണ​​ൻ (40), ധ​​ന​​ല​​ക്ഷ്മി (45), അന്നക്കിളി (68) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. ജീ​​പ്പി​​ലു​​ണ്ടാ​​യി​​രു​​ന്ന മൂന്നു സ്ത്രീ​​ക​​ൾ ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റു തേ​​നി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. ഡ്രൈ​​വ​​ർ മു​​കേ​​ശ്വ​​ര​​ൻ (25) ഉ​​ൾ​​പ്പെ​​ടെ 23 പേ​​രാ​​ണ് വാ​​ഹ​​ന​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. എ​​ല്ലാ​​വ​​ർ​​ക്കും പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്. ഇ​​വ​​രെ ബോ​​ഡി​​നാ​​യ്ക്ക​​ന്നൂ​​രി​​ലെ സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യി​​ലും തേ​​നി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്ന​​ര​​യോ​​ടെ​​യാ​​ണ് ബി​​എ​​ൽ​​റാ​​മി​​ലെ ഏ​​ല​​ത്തോ​​ട്ട​​ത്തി​​ൽ ജോ​​ലി​​ക​​ഴി​​ഞ്ഞു തൊ​​ഴി​​ലാ​​ളി​​ക​​ളു​​മാ​​യി വ​​ന്ന വാ​​ഹ​​നം അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട​​ത്. ബോ​​ഡി​​മെ​​ട്ട് ചു​​രം ഇ​​റ​​ങ്ങി​​വ​​രു​​ന്പോ​​ൾ പു​​ലി​​ക്കു​​ത്ത് കാ​​റ്റാ​​ടി​​പ്പാ​​റ​​യ്ക്കു സ​​മീ​​പം വാ​​ഹ​​ന​​ത്തി​​ന്‍റെ നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​മാ​​യി. വാ​​ഹ​​നം ത​​ല​​കീ​​ഴാ​​യി 100 മീ​​റ്റ​​ർ താ​​ഴെ​​യു​​ള്ള റോ​​ഡി​​ലേ​​ക്കു​​ മ​​റി​​ഞ്ഞു. ഇ​​തു​​വ​​ഴി എ​​ത്തി​​യ മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ളി​​ലെ യാ​​ത്ര​​ക്കാ​​രാ​ണു പ​​രി​​ക്കേ​​റ്റ​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​ത്. മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. കൊ​​ര​​ങ്ങി​​ണി പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.