പത്തു ലക്ഷത്തിന്റെ സ്വർണം പിടിച്ചു
Monday, September 16, 2019 11:40 PM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽനിന്നായി പത്തു ലക്ഷം രൂപയുടെ അനധികൃത സ്വർണം പിടിച്ചു.
ദുബായിൽനിന്ന് എമിറേറ്റ്സ് വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശിയിൽനിന്ന് 116 ഗ്രാം സ്വർണവും സ്പൈസ് ജെറ്റ് വിമാനത്തിൽ വന്ന അങ്കമാലി സൗത്ത് സ്വദേശിയിൽനിന്ന് 110 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കണ്ണൂർ സ്വദേശി സ്വർണമാലയായിട്ടും അങ്കമാലി സ്വദേശി സ്വർണ ബിസ്ക്കറ്റായിട്ടും ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.