ലോട്ടറി ടിക്കറ്റുകൾ തിരുത്തി പണം തട്ടിയയാൾ അറസ്റ്റിൽ
Saturday, September 14, 2019 11:53 PM IST
മരട്: ലോട്ടറി ടിക്കറ്റിന്റെ നമ്പരുകൾ തിരുത്തി പണം തട്ടിയയാൾ അറസ്റ്റിൽ. തൊടുപുഴ വാഴക്കാല ചെറിയക്കുന്നേൽ ജയതോഷ്(40) ആണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്. കുമ്പളം സ്കൂൾ പരിസരത്തെ ലോട്ടറി വില്പനക്കാരൻ ചേർത്തല പാണാവള്ളി സ്വദേശി മോഹനന്റെ പരാതിയിലാണ് അറസ്റ്റ്.
നമ്പർ തിരുത്തിയ ടിക്കറ്റുകൾ നൽകി കാരുണ്യ പ്ലസ് ലോട്ടറിയുടെ അവസാന നാലക്കത്തിനുള്ള സമ്മാനത്തുകയായ 12,000 രൂപ തട്ടിയെടുത്തെന്നാണു പരാതി.
ഇയാൾ സഞ്ചരിച്ച മോട്ടോർ സൈക്കിളിന്റെ നമ്പർ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. അറസ്റ്റു ചെയ്ത പ്രതിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.