ഫ്ളാ​റ്റു​ക​ൾ ഒ​ഴി​യി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ
ഫ്ളാ​റ്റു​ക​ൾ ഒ​ഴി​യി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ
Saturday, September 14, 2019 12:44 AM IST
മ​​​ര​​​ട്: വാ​​​സ​​​സ്ഥ​​​ല​​​ങ്ങ​​​ൾ ഒ​​​ഴി​​​ഞ്ഞു പോ​​​വ​​​ണ​​​മെ​​​ന്ന ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ നോ​​​ട്ടീ​​​സി​​​നു ചു​​​ട്ട മ​​​റു​​​പ​​​ടി​ ന​​​ൽ​​​കി ഫ്ളാ​​​റ്റു​​​ട​​​മ​​​ക​​​ൾ. മ​​​ര​​​ട് ഗോ​​​ൾ​​​ഡ​​​ർ കാ​​​യ​​​ലോ​​​രം ഫ്ളാ​​​റ്റ് സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ 12 താ​​​മ​​​സ​​​ക്കാ​​​രാ​​​ണ് ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ക​​​ഴി​​​ഞ്ഞ 11 ന് ​​​ന​​​ൽ​​​കി​​​യ ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ നോ​​​ട്ടീ​​​സി​​​ന് അ​​​ക്ക​​​മി​​​ട്ടു നി​​​ര​​​ത്തി മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്.

ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നോ​​​ട്ടീ​​​സ് നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ മ​​​റു​​​പ​​​ടി​​​യി​​​ൽ അ​​​ഞ്ചു ദി​​​വ​​​സ​​​ത്തി​​​ന​​​കം ഒ​​​ഴി​​​ഞ്ഞു പോ​​​കാ​​​ൻ എ​​​ന്ത​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ഗ​​​ര​​​സ​​​ഭ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്ന് ത​​​ങ്ങ​​​ൾ​​​ക്കു ബോ​​​ധ്യ​​​മാ​​​വു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​ട​​​മ​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ത​​​ങ്ങ​​​ൾ വാ​​​സ​​​സ്ഥ​​​ല​​​ങ്ങ​​​ൾ ഒ​​​ഴി​​​യു​​​ന്ന പ്ര​​​ശ്ന​​​മി​​​ല്ല.

നോ​​​ട്ടീ​​​സ് അ​​​നു​​​സ​​​രി​​​ച്ച് ഒ​​​ഴി​​​യാ​​​ൻ ഒ​​​രു ദി​​​വ​​​സം മാ​​​ത്ര​​​മാ​​​ണ് ഇ​​​നി അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. ഞ​​​ങ്ങ​​​ൾ ഇ​​​നി എ​​​ങ്ങോ​​​ട്ടു പോ​​​ക​​​ണ​​​മെ​​​ന്നോ ത​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​കു​​​ന്ന കോ​​​ടി​​​ക​​​ളു​​​ടെ സാ​​​മ്പ​​​ത്തി​​​ക ന​​​ഷ്ട​​​ങ്ങ​​​ൾ​​​ക്ക് ആ​​​ര് സ​​​മാ​​​ധാ​​​നം പ​​​റ​​​യു​​​മെ​​​ന്നോ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ മ​​​ര​​​ട് ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ഫ്ളാ​​​റ്റി​​​ലെ താ​​​മ​​​സ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ ക​​ത്തി​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.


അ​​​തേ​​​സ​​​മ​​​യം, ഫ്ളാ​​​റ്റു​​​ട​​​മ​​​ക​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ നോ​​​ട്ടീ​​​സി​​​നു മ​​​റു​​​പ​​​ടി ക​​​ത്തു ല​​​ഭി​​​ച്ച​​​താ​​​യി ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ചു മാ​​​ത്ര​​മേ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​കൂ.

ന​​​ഗ​​​ര​​​സ​​​ഭ ന​​​ൽ​​​കി​​​യ നോ​​​ട്ടീ​​​സി​​​ന് ഉ​​​ട​​​മ​​​ക​​​ൾ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​ക്ക​​​ത്തി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, അ​​​ഡീ. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്ത​​​താ​​​യും മു​​​നി​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.