നിരപരാധികളെ ശിക്ഷിക്കരുത്: ജോസ് കെ. മാണി
Saturday, September 14, 2019 12:44 AM IST
കോ​​ട്ട​​യം: മ​​ര​​ട് ഫ്ളാ​​റ്റ് സം​​ബ​​ന്ധി​​ച്ച സു​​പ്രീം ​കോ​​ട​​തി വി​​ധി ന​​ട​​പ്പി​​ലാ​​ക്കു​​ന്പോ​​ൾ നി​​യ​​മ​​ലം​​ഘ​​നം ന​​ട​​ത്താ​​ത്ത നി​​ര​​പ​​രാ​​ധി​​ക​​ൾ ശി​​ക്ഷി​​പ്പെ​​ടു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്തര​​മാ​​യി ഇ​​ട​​പെ​​ട​​ണ​​മെ​ന്നു ജോ​​സ് കെ. ​​മാ​​ണി എം​​പി.

പാ​​രി​​സ്ഥി​​തി​​ക നി​​യ​​മ​​ങ്ങ​​ൾ സം​​ര​​ക്ഷി​ക്കാ​ൻ വേ​​ണ്ടി​​യു​​ള്ള​​താ​​ണു കോ​​ട​​തി​​വി​​ധി​​യെ​​ങ്കി​​ലും കെ​​ട്ടി​​ട​​നി​​ർ​​മാ​​ണാ​​നു​​മ​​തി​​യു​​മാ​​യി നേ​​രി​​ട്ടു ബ​​ന്ധ​​മി​​ല്ലാ​​ത്ത ഫ്ളാ​​റ്റ് ഉ​​ട​​മ​​ക​​ൾ​​ക്കു സ്വാ​​ഭാ​​വി​​ക നീ​​തി നി​​ഷേ​​ധി​​ക്ക​​പ്പെ​​ടു​​ക​​യാ​​ണ്. ഇ​​വ​​ർ തെ​​രു​​വി​​ലാ​​ക്ക​​പ്പെ​​ടു​​ന്ന സ്ഥി​​തി​​ക്കു പ​​രി​​ഹാ​​രം ഉ​​ണ്ടാ​​ക്കാ​​ൻ മു​​ഖ്യ​​മ​​ന്ത്രി വി​​ഷ​​യ​​ത്തി​​ൽ നേ​​രി​​ട്ട് ഇ​​ട​​പെ​​ട​​ണം.


357 കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു പാ​​ർ​​പ്പി​​ടം ന​​ഷ്ട​​മാ​​കു​​ന്ന അ​​വ​​സ്ഥ​​യ്ക്കു പ​​രി​​ഹാ​​രം കാ​​ണാ​​ൻ നി​​യ​​മ​​പ​​ര​​മാ​​യ എ​​ല്ലാ​ സാ​​ധ്യ​​ത​​ക​​ളും സ​​ർ​​ക്കാ​​ർ തേ​​ട​​ണം. കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നെ ഈ ​​ഗു​​രു​​ത​​ര സാ​​ഹ​​ച​​ര്യം ബോ​​ധ്യ​​പ്പെ​​ടു​​ത്തി ഈ ​​വി​​ഷ​​യ​​ത്തി​​ൽ ഇ​​ട​​പെ​​ടി​​ക്കാ​​നാ​​ക​​ണം.

ഇ​​ത്ര​​യും വ​​ലി​​യ കെ​​ട്ടി​​ട​​സ​​മു​​ച്ച​​യം പൊ​​ളി​​ച്ചു മാ​​റ്റു​​ന്പോ​​ഴു​​ണ്ടാ​​കു​​ന്ന ഗു​​രു​​ത​​ര​​മാ​​യ പാ​​രി​​സ്ഥി​​തി​​ക പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ കോ​​ട​​തി​​യു​​ടെ​​യും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ​​യും ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്താ​​നും ന​​ട​​പ​​ടി ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നും ജോ​​സ് കെ. ​​മാ​​ണി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.