പിഞ്ചുകുഞ്ഞ് ജീ​​പ്പി​​ൽനി​​ന്നു തെ​​റി​​ച്ചുവീ​​ണ സംഭവം: മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ കേ​​സ്
പിഞ്ചുകുഞ്ഞ് ജീ​​പ്പി​​ൽനി​​ന്നു തെ​​റി​​ച്ചുവീ​​ണ  സംഭവം: മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ കേ​​സ്
Wednesday, September 11, 2019 12:13 AM IST
മൂ​​​​​ന്നാ​​​​​ർ: രാ​​​​​ജ​​​​​മ​​​​​ല​​​​​യ്ക്കു സമീപം യാ​​​​​ത്ര​​​​​യ്ക്കി​​​​​ടെ കു​​​​​ഞ്ഞ് ജീ​​​​​പ്പി​​​​​ൽ​​​നി​​​​​ന്നു തെ​​​​​റി​​​​​ച്ചുവീ​​​​​ണ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ബാ​​​​​ലാ​​​​​വ​​​​​കാ​​​​​ശ നി​​​​​യ​​​​​മ​​​പ്ര​​​​​കാ​​​​​രം മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ മൂ​​​​​ന്നാ​​​​​ർ പോ​​​​​ലീ​​​​​സ് കേ​​​​​സെ​​​​​ടു​​​​​ത്തു. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്നു പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു. സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ സമൂഹമാധ്യമങ്ങളിൽ പ്ര​​​​​ച​​​​​രി​​​​​ച്ച​​​​​തോ​​​​​ടെ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ പ്ര​​​​​തി​​​​​ഷേ​​​​​ധം ശ​​​​​ക്ത​​​​​മാ​​​​​യി. ഈ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് പോ​​​​​ലീ​​​​​സ് ​​​​​ന​​​​​ട​​​​​പ​​​​​ടി. മൂ​​​​​ന്നാ​​​​​ർ ഡി​​​​​വൈ​​​​​എ​​​​​സ്പി​​​​​യു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് കേ​​​​​സെ​​​​​ടു​​​​​ത്ത​​​​​ത്.


അ​​​​​തേ​​​​​സ​​​​​മ​​​​​യം, ത​​​​​ങ്ങ​​​​​ൾ കു​​​​​ഞ്ഞി​​​​​നെ മ​​​​​നഃ​​​​​പൂ​​​​​ർ​​​​​വം വ​​​​​ഴി​​​​​യി​​​​​ൽ ഉ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് കു​​​​​ട്ടി​​​​​യു​​​​​ടെ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.