പാലാ തെരഞ്ഞെടുപ്പ്: ജോസഫിന് ഉത്കണ്ഠ വേണ്ടെന്നു റോഷി
പാലാ തെരഞ്ഞെടുപ്പ്: ജോസഫിന് ഉത്കണ്ഠ വേണ്ടെന്നു റോഷി
Saturday, August 24, 2019 11:47 PM IST
കോ​ട്ട​യം: പാ​ലാ​യി​ലെ തെ​ര​ഞ്ഞ​ടു​പ്പ് സം​ബ​ന്ധി​ച്ചു പി.​ജെ. ജോ​സ​ഫ് ഉ​ത്ക​ണ്ഠ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നു റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ.

ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ പാ​ർ​ട്ടി ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കും. ചെ​യ​ർ​മാ​നെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ്ര​സ്താ​വ​ന ന​ൽ​കു​ന്ന പി.​ജെ. ജോ​സ​ഫ് ഏ​തു പാ​ർ​ട്ടി​യെ​ക്കു​റി​ച്ചാ​ണു പ​റ​യു​ന്ന​തെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ല. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​പാ​ർ​ട്ടി ചെ​യ​ർ​മാ​നാ​യി ജോ​സ് കെ.​മാ​ണി​യെ തെ​രെ​ഞ്ഞ​ടു​ത്ത​താ​ണ്. സ്റ്റി​യ​റിം​ഗ് ക​മ്മ​ിറ്റി യോ​ഗ​ത്തെ​ക്കു​റി​ച്ചും നേ​താ​ക്ക​ളെ പു​റ​ത്താ​ക്കി​യ​തി​നെ​ക്കു​റി​ച്ചും കോ​ട്ട​യം മു​ൻ​സി​ഫ് കോ​ട​തി 27ന് ​വി​ധി പ​റ​യാ​നി​രി​ക്കെ ജോ​സ​ഫ് വി​ഭാ​ഗം ഇ​ന്ന​ലെ ചേ​ർ​ന്ന യോ​ഗ​വും പ്ര​സ്താ​വ​ന​ക​ളും കോ​ട​തി​യ​ല​ക്ഷ്യ​മാ​ണ്. പി.​ജെ. ജോ​സ​ഫി​ന്‍റെ വി​പ്പി​നു യാ​തൊ​രു സാ​ധു​ത​യു​മി​ല്ലെ​ന്നു കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ളി​ഞ്ഞ​താ​ണ്. ഇ​പ്പോ​ഴു​ള്ള അ​വ​കാ​ശ​വാ​ദ​ത്തി​നും ആ ​ഗ​തി ത​ന്നെ​യാ​ണ് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​തെ​ന്നും റോ​ഷി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.