സീ​റ്റ് ബെ​ൽ​റ്റി​ൽ കു​രു​ങ്ങി ഏ​ഴു വ​യ​സു​കാ​ര​നു ദാ​രു​ണാ​ന്ത്യം
Saturday, August 24, 2019 1:07 AM IST
ചേ​​ർ​​ത്ത​​ല: ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ത​​ടി ക​​യ​​റ്റി​​വ​​ന്ന ലോ​​റി​​യും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ച് ഏ​​ഴു വ​​യ​​സു​​കാ​​ര​​ൻ മ​​രി​​ച്ചു. മൂ​​ന്നു​​പേ​​ർ​​ക്കു പ​​രി​​ക്ക്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കി​​ഴ​​ക്കേ​​ത്ത​​ല​​യ്ക്ക​​ൽ തോ​​മ​​സ് ജോ​​ർ​​ജി​​ന്‍റെ മ​​ക​​ൻ ജോ​​ഹ​​ൻ (ഏ​​ഴ്) ആ​​ണ് മ​​രി​​ച്ച​​ത്. അ​​പ​​ക​​ട​​ത്തി​​ൽ തോ​​മ​​സ് ജോ​​ർ​​ജി​​നും ഭാ​​ര്യ മ​​റി​​യ​​ത്തി​​നും മൂ​​ന്ന​​ര​ വ​​യ​​സു​​ള്ള മ​​ക​​ൾ ദി​​യ​​യ്ക്കും പ​​രി​​ക്കേ​​റ്റു.

ചേ​​ർ​​ത്ത​​ല തി​​രു​​വി​​ഴ​​യി​​ൽ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ നാ​​ലോ​​ടെ​​യാ​​ണു സം​​ഭ​​വം. തോ​​മ​​സ് ജോ​​ർ​​ജും കു​​ടും​​ബ​​വും ചെ​​ന്നൈ​​യി​​ൽ​നി​​ന്ന് കാറിൽ ആ​​ല​​പ്പു​​ഴ​​യ്ക്കു വ​​രു​​ന്പോ​​​​ൾ ത​​ടി​​ലോ​​റി​​യു​​മാ​​യി കൂ​​ട്ടിയി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പിൻസീറ്റിലിരുന്ന ജോ​​ഹ​​ൻ സീറ്റ് ബെ​​ൽ​​റ്റി​​ൽ കു​​രു​​ങ്ങി അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് സം​​ഭ​​വ​​സ്ഥ​​ല​​ത്തു​ത​​ന്നെ മ​​രി​​ച്ചു.


ലോ​​റി​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ ആ​​ഘാ​​ത​​ത്തി​​ൽ സീ​​റ്റു​ ബെ​​ൽ​​റ്റ് ശ​​രീ​​ര​​ത്തി​​ൽ മു​​റു​​കി ആ​​ന്ത​​രി​​കാ​​വ​​യ​​വ​​ങ്ങ​​ൾ ത​​ക​​ർ​​ന്നാ​​ണ് ജോ​​ഹ​​ൻ മ​​രി​​ച്ചത്. വ​​യ​​റി​​ൽ സീ​​റ്റ് ബെ​​ൽ​​റ്റ് മു​റു​​കി​​യ പാ​​ടല്ലാ​​തെ ശ​​രീ​​ര​​ത്ത് ഒ​​രു പ​​രി​​ക്കു​​പോ​​ലും ജോ​​ഹ​​നി​ല്ലാ​യി​രു​ന്നു. തോ​​മ​​സ് ജോ​​ർ​​ജ്, മ​​റി​​യം, ദ​​യ എ​​ന്നി​​വ​​രെ എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ജോ​​ഹ​​ന്‍റെ മൃ​​ത​​ദേ​​ഹം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം ചേ​​ർ​​ത്ത​​ല​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി. മാ​​രാ​​രി​​ക്കു​​ളം പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.