കൊ​ങ്ക​ണി​ല്‍ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ല്‍; റെയിൽപാ​ത ര​ണ്ടാ​ഴ്ച അ​ട​ച്ചി​ടും
Saturday, August 24, 2019 1:02 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: കൊ​​​ങ്ക​​​ണ്‍റെ​​​യി​​​ല്‍ പാ​​​ത​​​യി​​​ല്‍ വീ​​​ണ്ടും മ​​​ണ്ണി​​​ടി​​​ച്ചി​​​ല്‍. മം​​​ഗ​​​ളൂ​​​രു ജം​​​ഗ്ഷ​​​നും സൂ​​​റ​​​ത്ക​​​ലി​​​നും മ​​​ധ്യേ പ​​​ടീ​​​ല്‍-​​​കു​​​ല​​​ശേ​​​ഖ​​​ര റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍​ക്കി​​​ട​​​യി​​​ലാ​​​ണ് വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ റെ​​​യി​​​ല്‍​പാ​​​ത​​​യി​​​ലേ​​​ക്ക് മ​​​ണ്ണി​​​ടി​​​ഞ്ഞു​​​വീ​​​ണ​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്ന് നേ​​​ത്രാ​​​വ​​​തി, മം​​​ഗ​​​ള അ​​​ട​​​ക്ക​​​മു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ള്‍ വി​​​വി​​​ധ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ പി​​​ടി​​​ച്ചി​​​ട്ടു.

ഇ​​​ടി​​​ഞ്ഞു​​​വീ​​​ണ മ​​​ണ്ണ് നീ​​​ക്കം​​​ചെ​​​യ്ത​​​​​​ശേ​​​ഷം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ട്രെ​​​യി​​​ന്‍ ഗ​​​താ​​​ഗ​​​തം പു​​​നഃ​​​സ്ഥാ​​​പി​​​ച്ചെ​​​ങ്കി​​​ലും വീ​​​ണ്ടും മ​​​ണ്ണി​​​ടി​​​ച്ചി​​​ല്‍ ഭീ​​​ഷ​​​ണി ഉ​​​ണ്ടാ​​​കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി ര​​​ണ്ടാ​​​ഴ്ച ഈ ​​​റൂ​​​ട്ടി​​​ല്‍ പാ​​​ത അ​​​ട​​​ച്ചി​​​ട്ട് പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ ന​​​ട​​​ത്താ​​​നാ​​​ണ് റെ​​​യി​​​ല്‍​വേ അ​​​ധി​​​കൃ​​​ത​​​രു​​​ടെ നി​​​ര്‍​ദേ​​​ശം. ഇ​​​ത് ന​​​ട​​​പ്പാ​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ വ​​​രു​​​ന്ന ര​​​ണ്ടാ​​​ഴ്ച​​​ക്കാ​​​ലം കൊ​​​ങ്ക​​​ണ്‍ പാ​​​ത​​​യി​​​ലൂ​​​ടെ​​​യു​​​ള്ള ട്രെ​​​യി​​​ന്‍ ഗ​​​താ​​​ഗ​​​തം സ്തം​​​ഭി​​​ക്കും. ഓ​​​ണാ​​​വ​​​ധി​​​ക്കാ​​​ലം തൊ​​​ട്ടു​​​മു​​​ന്നി​​​ല്‍ നി​​​ല്‍​ക്കേ മും​​​ബൈ​​​യി​​​ല്‍​നി​​​ന്നും ഉ​​​ത്ത​​​രേ​​​ന്ത്യ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നും നാ​​​ട്ടി​​​ലെ​​​ത്താ​​​നൊ​​​രു​​​ങ്ങു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ളെ​​​യാ​​​കും ഇ​​​തു സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.