പ്രേ​ഷി​താ​ഭി​മു​ഖ്യം സ​മ​ര്‍​പ്പി​ത സാ​ക്ഷ്യ​ത്തി​ന്‍റെ മു​ഖ​മു​ദ്ര: കർദിനാൾ മാ​ര്‍ ആ​ല​ഞ്ചേ​രി
Saturday, August 24, 2019 12:44 AM IST
കൊ​​​ച്ചി: സ​​​മ​​​ര്‍​പ്പി​​​ത​​​ര്‍ പ്രാ​​​ര്‍​ഥ​​​ന​​​യു​​​ടെ ചൈ​​​ത​​​ന്യ​​​ത്തി​​​ല്‍ പ​​​രി​​​ശു​​​ദ്ധ ആ​​​ത്മാ​​​വി​​​നാ​​​ല്‍ പ്രേ​​​രി​​​ത​​​രാ​​​യി ന​​​യി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രാ​​​ണെ​​​ന്നും സ​​​മ​​​ര്‍​പ്പി​​​ത​​സാ​​​ക്ഷ്യ​​​ത്തി​​​ന്‍റെ മു​​​ഖ​​​മു​​​ദ്ര പ്രേ​​​ഷി​​​താ​​​ഭി​​​മു​​​ഖ്യം ആ​​​ണെ​​​ന്നും സീറോ മലബാർ സഭാ മേജർ ആർച്ബിഷപ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മെ​​​ത്രാ​​​ന്‍ സി​​​ന​​​ഡി​​​നോ​​​ടു​​​ബ​​​ന്ധി​​​ച്ചു കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ത-​ അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക് സ​​​മൂ​​​ഹ​​​ങ്ങ​​​ള്‍​ക്കാ​​യു​​​ള്ള സി​​​ന​​​ഡ​​​ല്‍ ക​​​മ്മീ​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ മേ​​​ല​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ പ്രാ​​​ര്‍​ഥ​​​ന​​​യാ​​​ലും പ​​​രി​​​ശു​​​ദ്ധ ആ​​​ത്മാ​​​വി​​​ന്‍റെ കൃ​​​പ​​​യാ​​​ലും മാ​​​ത്ര​​​മേ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ എ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


സി​​​ന​​​ഡ​​​ല്‍ ക​​​മ്മീ​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പൊ​​​രു​​​ന്നേ​​​ടം സ​​​മ​​​ര്‍​പ്പി​​​ത ജീ​​​വി​​​ത​​​ത്തി​​​ന്‍റെ സാ​​​ക്ഷ്യ​​​ത്തെ​​​ക്കു​​​റി​​​ച്ചും മു​​​ന്നേ​​​റ്റ സാ​​​ധ്യ​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും ഓ​​​ര്‍​മി​​​പ്പി​​​ച്ചു. സെ​​​ന്‍റ് ജോ​​​ണ്‍​സ് നാ​​​ഷ​​​ണ​​​ല്‍ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് ഹെ​​​ല്‍​ത്ത് സ​​​യ​​​ന്‍​സ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ.​​പോ​​​ള്‍ പ​​​റ​​​ത്താ​​​ഴം മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.​ സി​​​ന​​​ഡ് പി​​​താ​​​ക്ക​​​ന്മാ​​​രും സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലെ സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റാ​​​ള​​​ന്മാ​​​രും പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​ര്‍​മാ​​​രും പ​​​ങ്കെ​​​ടു​​​ത്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ക​​​മ്മീ​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഷാ​​​ബി​​​ന്‍ കാ​​​ര​​​ക്കു​​​ന്നേ​​​ല്‍, സി​​​സ്റ്റ​​​ര്‍ ഡോ. ​​​മേ​​​ഴ്‌​​​സി നെ​​​ടു​​​മ്പു​​​റം, ബ്ര​​​ദ​​​ര്‍ ഫ്രാ​​​ങ്കോ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. ഫാ. ​​​ജോ​​​സ​​​ഫ് തോ​​​ലാ​​​നി​​​ക്ക​​​ല്‍, സി​​​സ്റ്റ​​​ര്‍ ശു​​​ഭ എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.