കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രം ഒക്ടോബർ നാലു മുതൽ 13 വരെ സംഘടിപ്പിക്കുന്ന പ്രഫഷണൽ നാടക മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. മികച്ച നാടകത്തിന് 25,000 രൂപയും മുകളേൽ ഫൗണ്ടേഷന്റെ എവർറോളിംഗ് ട്രോഫിയും ലഭിക്കും.
രണ്ടാം സമ്മാനമായി 20,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും നൽകും, മികച്ച രചന, സംവിധാനം, സംഗീതം, ഗാനാലാപനം, നടൻ, നടി എന്നിവയ്ക്ക് 7500 രൂപ വീതവും സഹനടൻ, സഹനടി, ഹാസ്യനടൻ, മികച്ച ഗാനരചന എന്നിവയ്ക്ക് 5000 വീതവും ഉണ്ടായിരിക്കും. അവതരണാനുമതി ലഭിക്കുന്ന ഓരോ നാടകത്തിനും 10,000 രൂപ പ്രതിഫലമായും ദൂരമനുസരിച്ചു യാത്രാച്ചെലവും നൽകും. തെരഞ്ഞെടുക്കപ്പെടുന്ന 10 നാടകങ്ങൾ ഒക്ടോബർ നാലു മുതൽ 13 വരെയാണ് അവതരിപ്പിക്കേണ്ടത്. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ട്രൂപ്പുകൾ സെപ്റ്റംബർ അഞ്ചിനു സ്ക്രിപ്റ്റിന്റെ രണ്ട് കോപ്പികൾ, കണ്‍വീനർ, നാടകമത്സരം, ദർശന സാംസ്കാരിക കേന്ദ്രം, ശാസ്ത്രി റോഡ്, കോട്ടയം-686 001 എന്ന വിലാസത്തിൽ അയച്ചുതരണം. ഫോണ്‍. 9447008255, 9846478093, 9188520400.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.